ബാര്‍സലോണ കോപ്പ ഡെല്‍റെ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ പിടിച്ചതോടെയാണ് ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്സ 2-1 ന് ജയിച്ചിരുന്നു. നാല്‍പ്പത്തി മൂന്നാം മിനുട്ടില്‍ ബാര്‍സ മുന്നിലെത്തി.
മെസ്സിയുടെ ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി റീബൗണ്ട്. കൃത്യം ലൂയി സുവാരസിന്റെ കാലുകളില്‍. എഴുപത്തിഏഴാം മുനുട്ടില്‍ അത്ലറ്റിക്കോയുടെ നെഞ്ചിടിപ്പിച്ച് മെസ്സിയുടെ ഫ്രീകിക്ക്. പക്ഷെ പോസ്റ്റിന്റെ വലതു മൂലയില്‍ തട്ടി മടങ്ങി.
എണ്‍പതാം മുനുട്ടില്‍ കളിയിലേക്ക് തിരിച്ചുവാരാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് സുവര്‍ണാവസരം. എന്നാല്‍ കെവിന് ഗാമിയറോ പെനാല്‍ട്ടി പുറത്തേക്കടിച്ചു. പിന്നീട് ഇരമ്പി വന്ന അത്ലറ്റിക്കോ സമനില പിടിച്ചു. പക്ഷെ അതു മതിയായിരുന്നില്ല ബാഴ്സയെ പിടിച്ചു കെട്ടാന്‍. ആദ്യ പാദ സെമിയിലെ ഒരു ഗോള്‍ മുന്‍തൂക്കത്തില്‍ ബാഴ്സ ഫൈനലിലേക്ക്. ആദ്യ പാദ സെമിയില്‍ 2-1 നായിരുന്നു ബാര്‍സയുടെ ജയം.