സ്പാനിഷ് ലീഗില്‍ അവേശപോരാട്ടത്തിന്റെ കാഴ്ചകള്‍. കരുത്തരായ ബാഴ്സിലോന എതിരില്ലാത്ത 4 ഗോളുകള്‍ക്ക് എയിബറിനെ തോല്‍പ്പിച്ചു. ഈ വിജയത്തേടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളള റയലുമായുളള അകലം ബാഴ്സ രണ്ടായി കുറച്ചു.
എയ്ബറിനെ നേരിടാനിറങ്ങുമ്പോള്‍ എത്ര ഗോളിന് ബാഴ്സ ജയിക്കും എന്നതായിരുന്നു എല്ലവരും കാത്തിരുന്നത്. പ്രതീക്ഷകള്‍ തെറ്റിയില്ല,. ബാഴ്സ ജയിച്ചു. രാജകയമായി തന്നെ. മെസ്സിയും നെയ്മറും സുവാരസും ഗോളടിച്ചു.അത് കണ്ട് ആരാധകരുടെ മനസ്സും നിറഞ്ഞു. മുപ്പത്തിരണ്ടാം മിനിട്ടില്‍ ഡെന്നിസ് സ്വാരസ് ആണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്.50 മിനിട്ടില്‍ സ്വാരസ് നല്കിയ കൃത്യം പാസിന് കാലുവയ്ക്കേണ്ട ജോലിയേ മെസിക്കുണ്ടായിരന്നുളളു
68 മിനിട്ടില്‍ സ്വാരസാണ് ഈ മല്‍സരത്തിലെ ഏറ്റവും മനോഹരമായ ഗോള്‍ നേടിയത്. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച പന്തുമായ് ഒറ്റയ്ക്ക് ഓടി കയറി ഗോളടിച്ചു സ്വാരസ് പിന്നീട് അധികസമയത്ത് നെയ്മര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഈ ജയത്തോടെ ബാഴ്സയ്ക്ക് 19 കളികളില്‍നിന്ന് 41 പോയിന്റായി.ിനിലവില്‍ പോയിനറ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്സ.