E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം റോജർ ഫെഡറർക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റോഡ് ലേവർ അരീനയിൽ ആവേശം ആകാശം തൊട്ടു. വർഷങ്ങൾക്കു മുൻപ് ഏറെ കണ്ടാസ്വദിച്ച രണ്ടു ‘വിന്റേജ് ടെന്നിസ്’ ശൈലികൾ ആരാധകർ വീണ്ടും കൺകുളിർക്കെ കണ്ടു. കരിയറിന്റെ അസ്തമനത്തിൽ ആധുനിക ടെന്നിസിലെ രണ്ട് ഇതിഹാസതാരങ്ങൾ വീണ്ടും കണ്ടുമുട്ടിയ ഗ്രാൻസ്‌ലാം ഫൈനലിൽ അവസാന ചിരി സ്വിസ് താരം റോജർ ഫെഡററിന്. കാളക്കൂറ്റന്റെ കരുത്തുമായെത്തിയ സ്പാനിഷ് താരം റാഫേൽ നദാലിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് വീഴ്ത്തി ആരാധകരുടെ സ്വന്തം ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ടു. കരിയറിലെ 18-ാം ഗ്രാൻസ്‍‌ലാം കിരീടം. സ്കോർ: 6-4, 3-6, 6-1, 3-6, 6-3.

ഫെഡററിന്റെ അഞ്ചാം ഓസ്ട്രേലിയൻ കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ പുരുഷതാരമെന്ന റെക്കോർഡും ഫെഡറർ അരക്കിട്ടുറപ്പിച്ചു. ഗ്രാൻസ്‍‌ലാം ഫൈനലിലെ ഫെഡ്–റാഫ ഷോയുടെ ഒൻപതാം പതിപ്പിനായി അഞ്ചു വർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മെൽബണിലെ റോഡ് ലേവർ അരീനയിലെത്തിയ ആരാധകർക്ക് അൽപം പോലും നിരാശപ്പെടേണ്ടി വന്നില്ല. മുപ്പതിന്റെ ‘യൗവ്വനം’ കൈമുതലാക്കി ഇരുവരും തുടക്കം മുതൽ ആഞ്ഞടിച്ചതോടെ ക്ലാസിക് പോരാട്ടത്തിന് അരങ്ങുണർന്നു.

ആദ്യ സെറ്റ് 6-4ന് നേടി ഫെഡറർ നയം വ്യക്തമാക്കി. എന്നാൽ, 6-3ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ നദാൽ തിരിച്ചടിച്ചതോടെ ആവേശം മുറുകി. പിന്നാലെ കലാശപ്പോരിലെ ഏറ്റവും ഏകപക്ഷീയമായ സെറ്റിൽ 6-1ന്റെ വിജയവുമായി ഫെഡററിന് ലീഡ്. എന്നാൽ, രണ്ടാം സെറ്റിലെ അതേ സ്കോറിൽ (6-3) തിരിച്ചടിച്ച നദാൽ നാലാം സെറ്റിൽ ഒപ്പമെത്തിയതോടെ ആവേശപ്പോര് അഞ്ചാം സെറ്റിലേക്ക്.

അടിയും തിരിച്ചടിയുമായി മുന്നേറിയ അവസാന സെറ്റിന് നദാലിന്റെ മുന്നേറ്റത്തോടെ തുടക്കം. നദാൽ 2-0ന് ലീഡെടുത്തതോടെ ഫെഡറർ തോൽവി മണത്തു. എന്നാൽ, സർവ അനുഭവസമ്പത്തും കൈമുതലാക്കി തിരിച്ചടിച്ച ഫെഡറർ, പോയിന്റ് 1-2ലേക്ക് എത്തിച്ചു. പിന്നാലെ നദാലിന് 3-1ന്റെ ലീഡ്. അവിടെനിന്നും തിരിച്ചടിച്ച ഫെഡറർ 6-3ന് സെറ്റും മൽസരവും സ്വന്തമാക്കി.

റോജർ ഫെഡറർ

വയസ്സ്: 35

ഗ്രാൻസ്‌ലാം കിരീടങ്ങൾ: 18

ഓസ്ട്രേലിയൻ ഓപ്പൺ: 5

റെക്കോർഡുകൾ: ഏറ്റവുമധികം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ പുരുഷതാരം, രണ്ടു വ്യത്യസ്ത ഗ്രാൻസ്‌ലാമുകളിൽ (വിമ്പിൾഡൻ, യുഎസ് ഓപ്പൺ) തുടരെ അഞ്ചു കിരീടങ്ങൾ, തുടർച്ചയായി പത്തു ഗ്രാൻസ്‌ലാം ഫൈനലുകൾ, തുടർച്ചയായി 23 ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളിൽ സെമിഫൈനൽ, തുടർച്ചയായി 237 ആഴ്ച ലോക ഒന്നാം നമ്പർ താരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :