ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെറീന വില്യംസിന്. ഫൈനലില്‍ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറിയ കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-4, 6-4. സ്റ്റെഫി ഗ്രാഫിനെ മറികടന്ന് ആധുനിക യുഗത്തിലെ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോര്‍ഡും സെറീന സ്വന്തമാക്കി.
22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള സ്റ്റെഫി ഗ്രാഫിനെ മറികടന്ന് സെറീയുടെ വിജയം ചരിത്രമായ നിമിഷം. 24 കിരീടങ്ങള്‍ സ്വന്തമായുള്ള ഓസ്ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സെറീനയ്ക്ക് മുന്നിലുള്ളത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ സെറീന വില്യംസ് ആധികാരികമായി തന്നെ ഫൈനല്‍ ജയിച്ച് കിരീടം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ ചില മുന്നേറ്റങ്ങള്‍ക്ക് വീനസ് ശ്രമിച്ചെങ്കിലും സെറിന വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന പ്രായമേറിയ താരമെന്ന ബഹുമതിയുമായാണ് വീനസ് മടങ്ങുന്നത്. സെറീനയുടെ ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കളിച്ച 27 ഫൈനലുകളില്‍ 23 ലും ജയിച്ചു എന്ന പ്രത്യേകതയും ജയത്തോടെ സെറീന സ്വന്തമാക്കി.