ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളിനും, മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനും, ആര്‍സനലിനും ജയം. ടോട്ടന്‍ഹാമിനെ ലിവര്‍പൂള്‍ 2-0ത്തിന് തോല്‍പ്പിച്ചു. വാറ്റ്ഫോര്‍ഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ രണ്ടും മുന്നും നാലും സ്ഥാനത്തുള്ളവരുടെ പോയിന്റുകളുടെ അന്തരം ഒന്നു കൂടി നേര്‍ത്തു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടന്‍ഹാമിനെ ലിവര്‍പൂള്‍ വീഴ്ത്തിയത് 2-0 ത്തിന്.
സെനഗല്‍ താരം സാഡിയോ മാനേയാണ് ലിവര്‍പൂളിനായി രണ്ടു ഗോളുകളും നേടിയത്. സ്വന്തം തട്ടകത്തില്‍ 2-0 ത്തിനായിരുന്നു വാറ്റ്ഫോഡിനെതിരെ മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ ജയം. ലീഗില്‍ തോല്‍വി അറിയാതെ പതിനാറ് മത്സരങ്ങളും യുണൈറ്റഡ് പിന്നിട്ടു. മാഞ്ചസ്റ്റര്‍ സിറ്റിക്കു പിന്നില്‍ നാല്പ്പത്തിട്ടു പോയിന്റമായി ആറാമതാണ് യുണൈറ്റഡ്. ഹള്‍സിറ്റിയെ വീഴ്ത്തി ആര്‍സനലും കീരിടവഴികളിലെ സാന്നിധ്യം ശക്തമാക്കി. നിലവില്‍ മൂന്നാം സ്ഥാനത്താണ് അമ്പതു പോയിന്റുള്ള ഗണ്ണേഴ്സ്.