ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ വീണ്ടും ക്രിക്കറ്റ് മൈതാനത്തെ്. ഇക്കുറി ശ്രവണവൈകല്യമുളള കുട്ടികളോടൊപ്പമാണ് ലീ ഇറങ്ങിയത്. സ്ക്രീനില്‍ മാത്രം കണ്ട സാക്ഷാല്‍ ലീയെ നേരിട്ടു കാണാന്‍ കുട്ടിപ്പട്ടാളം ആവേശത്തോടെയെത്തി. പക്ഷേ എല്ലാവരെയും ഞെട്ടിച്ച് എത്തിയുടനേ കുട്ടികളുമായി കുശലം പറഞ്ഞ് അവരിലൊരാളായി ലീ മാറി. മൈതാനം കണ്ടപ്പോള്‍ പഴയ ആവേശം. ഉടനെ കുട്ടികളുമായി ചാടിയിറങ്ങി. ടോസ് ഇടാനും ഫീല്‍ഡൊരുക്കാനും ലീ തന്നെ മുന്നില്‍. ഒടുവില്‍ ഇരു ക്യാപ്റ്റന്മാരുമായും ഫോട്ടോയെടുക്കാനും ലീ സമയം കണ്ടെത്തി.
മല്‍സരം തുടങ്ങിയപ്പോള്‍ ആകെ ആവേശമയം. കളിച്ചും കളിപ്പിച്ചും ലീ കളം നിറഞ്ഞു. പന്തെറിയാന്‍ സഹായിച്ചും ഫീല്‍ഡില്‍ തമാശകളൊരുക്കിയും ലീ കുട്ടികളിലൊരാളായി ശ്രവണസഹായിയായ ക്ലോക്കിയറിന്റെ ഗ്ലോബല്‍ അംബാസഡറായ ലീ ശ്രവണ ബോധവല്‍ക്കരണത്തിനായാണ് കൊച്ചിയിലെത്തിയത്. ഇതിന്റെ ഭാഗമായി സൗണ്ട് ഓഫ് ക്രിക്കറ്റ് എന്ന ക്യാംപെയിനാണ് ലീ നേതൃത്വം നല്‍കുന്നത്. കളത്തില്‍ നിറഞ്ഞ ലീ കുട്ടികളുടെ മനസും നിറച്ചാണ് മൈതാനത്ത് നിന്ന് മടങ്ങിയത്.