ട്വന്റി20 ലോകകപ്പ് നീട്ടിവെച്ചു; ഐപിഎല്‍ നടത്താനായേക്കും

t20-world-cup-2
SHARE

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കേണ്ട ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2022ലേയ്ക്ക് മാറ്റിവച്ചു. ഓസ്ട്രേലിയയിലെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് തീരുമാനം. ഇതോടെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ബിസിസിഐയ്ക്ക് ഐപിഎല്‍ നടത്താനായേക്കും. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിയോജിപ്പ് അറിയിച്ചിരുന്നു. അടുത്തവര്‍ഷം ഇന്ത്യയില്‍‍ നടക്കേണ്ട ട്വന്റി20 ലോകകപ്പിനും ന്യൂസീലന്‍ഡില്‍ നടക്കേണ്ട വനിത ട്വന്റി20 ലോകകപ്പിനും  മാറ്റമില്ല.  

ബലോന്‍ ദ് ഓര്‍ പുരസ്കാരം റദ്ദാക്കി

മികച്ച ഫുട്ബോള്‍ താരത്തിനുള്ള  ബലോന്‍ ദ് ഓര്‍ പുരസ്കാരം റദ്ദാക്കി. കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് പുരസ്കാരദാനം റദ്ദാക്കുന്നതെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ അറിയിച്ചു. 1956ല്‍ ആരംഭിച്ച പുരസ്കാരം ആദ്യമായാണ് റദ്ദാക്കപ്പെടുന്നത്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ലയണല്‍ മെസി, ലെവന്‍ഡോസ്കി, കെവിന്‍ ഡിബ്രുയ്്ന്‍ എന്നിവരായിരുന്ന ഇത്തവണത്തെ സാധ്യതാപട്ടികയില്‍ മുന്നില്‍

MORE IN SPORTS
SHOW MORE
Loading...
Loading...