2000 കുടുംബങ്ങൾക്ക് സഹായം; സൗജന്യ റേഷനുമായി അഫ്രീദി; കയ്യടി

afridi-covid
SHARE

കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് പാക്കിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സഹായം.. ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്ന 2000 പാവപ്പെട്ടവര്‍ക്ക് സൗജന്യമായി റേഷന്‍ വിതരണം ചെയ്താണ് അഫ്രീദി മാതൃകയായത്. 

അഫ്രീദിയുടെ മാതൃകയെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ബജന്‍ സിങ്ങും അഭിനന്ദനങ്ങളുമായെത്തി.

''മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തുന്ന മഹത്തായ കര്‍മ്മമാണിത്. ഏവരെയും ദൈവം രക്ഷിക്കട്ടെ. ലോകത്തിന്‍റെ നല്ലതിനായി നമുക്ക് പ്രാര്‍ഥിക്കാം'', ഷാഹിദ് അഫ്രീദി റേഷന്‍ വിതരണം ചെയ്യുന്ന ചിത്രങ്ങളോടൊപ്പം ഹര്‍ബജന്‍ ട്വീറ്റ് ചെയ്തു. 

അതേസമയം, പാകിസ്താനില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ത്യയിലേതുപോലെ വലിയ നിയന്ത്രണങ്ങളാണ് പാകിസ്താനിലും വന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരാണ് കോവിഡ് ഭീതിമൂലം ഏറ്റവും കൂടുതൽ വലയുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...