ഹാമില്‍ട്ടണിലെ ‘അയ്യര്‍ ദ് ഗ്രേറ്റ്’; തൃശൂര്‍ മുതല്‍ ഹാമില്‍ട്ടണ്‍ വരെ: ‘ഇത് അയ്യരുടെ ഇയര്‍’..!

sreyas-05
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നാലാംനമ്പര്‍ ബാറ്റ്സ്ന്മാന്‍ ആരെന്ന ചോദ്യത്തിന് ഹാമില്‍ട്ടണില്‍ ശ്രേയസ് അയ്യര്‍  ഉത്തരം നല്‍കി. കുലീനത്വമുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ വന്യമായ കരുത്തില്‍ അടിച്ചുപറത്തുന്നതാണ് ശ്രേയസ് അയ്യരുടെ ശൈലി. അതുകൊണ്ട് ഒന്നല്ല, മൂന്നുവട്ടം എതിരാളികള്‍ക്ക് അവസരം നല്‍കിയശേഷമാണ് ശ്രേയസ് അയ്യര്‍ ഏകദിനകരിയറിലെ ആദ്യ സെഞ്ചുറി ന്യൂസീലന്‍ഡിനെതിരെ അവരുടെനാട്ടില്‍ നേടിയത്. മെല്ലെതുടങ്ങി കളം വാഴുകയായിരുന്നു ശ്രേയസ് അയ്യര്‍. സ്വന്തം സ്കോര്‍ എട്ടിലും 15ലും 83ലും നില്‍ക്കുമ്പോഴാണ് അയ്യര്‍ എതിരാളിക്ക് പുറത്താക്കാനുള്ള അവസരം നല്‍കിയത്. എന്നാല്‍ മൂന്നുതവണയും ന്യൂസീലന്‍ഡ് ഫീല്‍ഡര്‍മാരുടെ അലസത ശ്രയസ് അയ്യര്‍ക്ക് നേട്ടമായി. 

തൃശൂര്‍ മുതല്‍ ഹാമില്‍ട്ടണ്‍ വരെ

ഡിസംബര്‍ ആറിനാണ് ശ്രേയസ് അയ്യര്‍ മുംബൈയില്‍ ജനിക്കുന്നത്. എന്നാല്‍ അയ്യരുടെ പൂര്‍വികര്‍ തൃശൂരില്‍ നിന്ന് കുടിയേറിയവരാണ്. അച്ഛന്‍ സന്തോഷ് അയ്യരുടെ വേരുകളാണ് ഇങ്ങ് തൃശൂരില്‍ നിന്ന് തുടങ്ങുന്നത്. അമ്മ മംഗളൂരുക്കാരിയും. മുംബൈ ശിവാജി പാര്‍ക്കില്‍ പരിശീലിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ പ്രവീണ്‍ ആംറയാണ് ശ്രേയസിനെ മിനുക്കിയെടുത്തിയത്.  ശ്രേയസ് 2014ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തിയതോടെ കളിമാറി. ലോകകപ്പില്‍ തുടരെ രണ്ട് അര്‍ധസെഞ്ചുറി നേടിയ അയ്യരുടെ ബാറ്റിങ് കണ്ടവര്‍ കുറിച്ചു: ‘ഇവന്‍ സേവാഗിന്റെ പിന്‍ഗാമി’. 

shreyaaaas

ഷോട്ടുതിര്‍ക്കുന്നതിലെ കൂസലില്ലായ്മയാണ് അതിനുകാരണം. ഹാമില്‍ട്ടണില്‍ തന്റെ പതിനാറാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച ശ്രേയസ് അയ്യരുടെ പ്രകടനം കണ്ട സേവാഗ് ട്വിറ്ററില്‍ കുറിച്ചത് ‘ഇത് അയ്യരുടെ ഇയര്‍’എന്നാണ്. കുലീനത്വമുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ വന്യമായ കരുത്തില്‍ അടിച്ചുപറത്തുന്നത് ഹാമില്‍ട്ടണില്‍ പലവട്ടം ആരാധകര്‍ കണ്ടു. 101 പന്തില്‍ നിന്ന് സെഞ്ചുറി അടിച്ചപ്പോള്‍ അകമ്പടിയായി പതിനൊന്ന് ബൗണ്ടറിയും ഒരു സിക്സുമെത്തി. 

107 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നാലാം നമ്പര്‍ ബാറ്റ്സ്ന്മാന്‍ ആരെന്ന ചോദ്യത്തിനും ഉത്തരം നല്‍കി.  മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പവും നാലാം വിക്കറ്റില്‍ കെ.എല്‍.രാഹുലിനൊപ്പവും സെഞ്ചുറി കൂട്ട് തീര്‍ത്തു. 2017ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ശ്രീലങ്കയ്ക്കെതിരെ നേടിയ 88 റണ്‍സായിരുന്നു ഹാമില്‍ട്ടണില്‍ ഇറങ്ങുന്നതിന് മുമ്പുള്ള ഉയര്‍ന്ന സ്കോര്‍.

MORE IN SPORTS
SHOW MORE
Loading...
Loading...