യൂത്ത് ഒളിംപിക്സിന് സമാപനം; മികച്ച പ്രകടനവുമായി ഇന്ത്യന്‍ സംഘം

OLYMPICS-YOUTH/
SHARE

മൂന്നാം യൂത്ത് ഒളിംപിക്സിന് അര്‍ജന്റീനയില്‍ സമാപനം. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ കൗമാരസംഘം  കാഴ്ചവച്ചത്. മൂന്നുസ്വര്‍ണമടക്കം 13 മെഡലുകളുമായി 17ാം സ്ഥാനത്താണ് ഇന്ത്യ. അവസാന ദിനം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആകാശ് മാലിക്ക് വെള്ളിെമഡല്‍ നേടി .

ബ്യൂണസ് അയേഴ്സില്‍ നിന്ന് ചരിത്രംകുറിച്ചാണ് ഇന്ത്യന്‍ കുട്ടികള്‍ മടങ്ങുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായി കൗമാര ഒളിംപിക്സില്‍ സ്വര്‍ണം. അതും മൂന്നെണ്ണം. ഭാരോദ്വഹനത്തില്‍ മണിപ്പൂരുകാരന്‍ ജറമി ലാല്‍റിന്‍നുങ്കയാണ് ആദ്യ സ്വര്‍ണം നേടിയത്. ലക്ഷ്യം തെറ്റാതെ ഷൂട്ടിങ്ങില്‍ സൗരഭ് ചൗധരിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മനുഭാക്കറും സ്വര്‍ണം സ്വന്തമാക്കി 

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗം ഹോക്കിയില്‍ ഇന്ത്യ വെള്ളിമെഡല്‍ നേടി. അവസാനം ദിനം അമ്പെയ്ത്തില്‍ ആകാശ് മാലിക്ക് വെള്ളിമെഡല്‍ നേടിയതോടെ ആകെ മെഡല്‍ നേട്ടം 13 ആയി . അമേരിക്കയുടെ ട്രെന്‍ഡന്‍ കൗള്‍സിനാണ് അമ്പെയ്ത്തില്‍ സ്വര്‍ണം. റഷ്യയാണ് യൂത്ത് ഒളിംപിക്സ് ചാംപ്യന്‍മാര്‍ .

MORE IN SPORTS
SHOW MORE