ബെല്‍ജിയം താരങ്ങളെ നോട്ടമിട്ട് റയല്‍ മഡ്രിഡ്

belgium-t
SHARE

ലോകകപ്പില്‍ മികച്ചപ്രകടനം നടത്തിയ ബെല്‍ജിയം താരങ്ങളെ നോട്ടമിട്ട് റയല്‍ മഡ്രിഡ് . ഈഡന്‍ ഹസാഡിനെയും ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയുമാണ് റയല്‍ ലക്ഷ്യമിടുന്നത്.  ലോക റെക്കോര്‍ഡ് തുകയാണ് ഹസാഡിനായി റയലിന്റെ വാഗ്ദാനം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായാണ് ഈഡന്‍ ഹസാഡിനെ റയല്‍ ലക്ഷ്യമിടുന്നത്. ലോക റെക്കോര്‍ഡ് തുകയായ 200 മില്യണ്‍ യൂറോ ഹസാഡിനായി ചെലവഴിക്കാന്‍ റയല്‍ തയാറാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ചെല്‍സി വിടാനുള്ള ആഗ്രഹം ഹസാഡ് പ്രകടിപ്പിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിഹെയയെ സാന്റിയാഗോ ബെര്‍ണബ്യുവിലെത്തിക്കാന്‍ റയല്‍ കഴി‍ഞ്ഞ രണ്ടുസീസണുകളില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ലോകകപ്പില്‍ ഡി ഹെയ പൂര്‍ണ പരാജയമായി. അതേസമയം ബെല്‍ജിയത്തിന്റെ വലകാത്ത കോര്‍ട്ടോ മികച്ച പ്രകടനം കാഴ്ചവച്ചതോടെ റയലിന്റെ ശ്രദ്ധ ചെല്‍സി താരത്തിലായി .കോര്‍ട്ടോയെ സ്വന്തമാക്കാന്‍ 35 മില്യണ്‍ യൂറോ വരെ റയല്‍ ചെല്‍സിക്ക് നല്‍കിയേക്കാം. 

MORE IN SPORTS
SHOW MORE