റോട്ടര്‍ഡാം ഓപ്പണ്‍ ടെന്നിസില്‍ ഫെഡറര്‍ ഫൈനലില്

roger-federrer-t
SHARE

റോട്ടര്‍ഡാം ഓപ്പണ്‍ ടെന്നിസില്‍ ആന്ദ്രെ സെപ്പിയെ തോല്‍പ്പിച്ച് റോ ഫെഡറര്‍ ഫൈനലില്‍. ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ദിമിത്രോവാണ് എതിരാളി. 

ടെന്നിസില്‍ പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാംസ്ഥാനക്കാരന്‍ എന്ന ചരിത്രനേട്ടം ഫെഡ‍റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് റോട്ടര്‍ഡാമിലെ ഫൈനല്‍ പ്രവേശനം.  കിരീടത്തോടെ റെക്കോര്‍ഡ് നേട്ടം  ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെന്നിസ് ഇതിഹാസം. സെമിഫൈനലില്‍ ഇറ്റാലിയന്‍ താരത്തെ മറികടന്നത് അനായാസം. ആദ്യ സെറ്റ് 6–3ന് ഫെഡറര്‍ക്ക്. 

കടുത്തപോരാട്ടത്തിനൊടുവില്‍ രണ്ടാംസെറ്റ് 7–6 ന് സ്വന്തമാക്കിയ ഫെഡറര്‍ ഫൈനലിലേക്ക് റാക്കറ്റു വീശി.

ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെയാണ് ഫെ‍ഡറര്‍ നേരിടുക. ആറു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം ഫെഡറര്‍ക്കായിരുന്നു. ദിമിത്രോവ് നിലവില്‍ അഞ്ചാംസ്ഥാനത്താണ്.

MORE IN SPORTS
SHOW MORE