പശ്ചിമ ബംഗാളുകാരുടെ ഫുട്ബോള്‍ പ്രേമത്തിന് സാക്ഷിയായി കോഴിക്കോട്

west--bengal-t
SHARE

വിഖ്യാതമായ പശ്ചിമ ബംഗാളുകാരുടെ ഫുട്ബോള്‍ പ്രേമത്തിന് അടിവരയിടുന്ന ചില രംഗങ്ങള്‍ക്ക്  കോഴിക്കോട് നഗരം ഇന്നലെ സാക്ഷിയായി. ഐലീഗില്‍ ഗോകുലം എഫ്.സിയോട് തോറ്റ ഈസ്റ്റ് ബംഗാള്‍ ടീം മാനേജ്മെന്റിനെ ആരാധകര്‍ കായികമായി നേരിടാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അതേ സമയം ഇതേ ആരാധകകൂട്ടം ഗോകുലം എഫ്.സി താരങ്ങളെ കയ്യടിച്ച് വരവേറ്റത് ശ്രദ്ധേയമായി.

ഈസ്റ്റ് ബംഗാളിന്റെ നെഞ്ചിലേക്ക് തുളഞ്ഞ് കയറിയ ഈ ഗോള്‍  ആരാധക പടയെ ശരിക്കും തകര്‍ത്തു. കളിക്കാരെ തിരഞ്ഞെടുത്തതിലെ പ്രശ്നമാണ്  ഐലീഗിലെ കുട്ടിടീമിനോട് തോല്‍ക്കാനുള്ള കാരണമെന്നാരോപിച്ച് ആരാധകര്‍ സ്റ്റേഡിയത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു. ടീം കോച്ചിനെതിരായിരുന്നു പ്രതിഷേധമെല്ലാം

ഗോകുലം എഫ്.സിയുടെ കളിക്കാര്‍ എത്തിയപ്പോള്‍ കല്‍ക്കത്തയിലെ ആരാധകരുടെ സ്പോര്‍ട്മാന്‍ സ്പിരിറ്റ് ശരിക്കും കണ്ടു. ചിലര്‍ സുശാന്ത് മാത്യുവിനെ കെട്ടിപിടിച്ച് കരഞ്ഞു. സ്നേഹത്തിന് പകരമായി സ്വന്തം ടീമിന്റെ ജഴ്സി നല്‍കിയാണ് സുശാന്ത് മടങ്ങിയത്

ഐലീഗ് വേദികളിലെല്ലാം ടീമിനൊപ്പം സഞ്ചരിക്കുന്ന  ഈസ്റ്റ് ബംഗാള്‍ ആരാധകരാണ് തോല്‍വിയില്‍ നിരാശരായി ടീം മാനേജ്മെന്റിനെ കായികമായി നേരിടാനിറങ്ങിയത്

MORE IN SPORTS
SHOW MORE