ഇനി ഏതുവഴി..? കണക്കുകൂട്ടിയും ഭാഗ്യം തേടിയും ബ്ലാസ്റ്റേഴ്സ്

kerala-blasters-2
SHARE

നിര്‍ണ്ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു പരാജയമോ, സമനിലയോ പോലും ബ്ലാസ്റ്റേഴ്സിന് താങ്ങാൻ കഴിയാത്തതായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത വെറും 30 ശതമാനം മാത്രമാണ്. ഇനിയുള്ള രണ്ട് മത്സരത്തിലും ജയിച്ചാല്‍ പോലും പ്ലേഓഫ് ഉറപ്പിക്കാനാവില്ലെന്ന അവസ്ഥ. ഗോവയുടെയും ജംഷഡ്പൂരും തമ്മിലുളള മത്സരമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ വിധിതീരുമാനിക്കുക. നിലവിൽ  16 മത്സരങ്ങളില്‍ നിന്നും 24 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. 

നിർണായക ജയം സ്വന്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിച്ചിട്ടില്ല. പട്ടികയില്‍ മുന്നിലുള്ള ബെംഗളൂരു എഫ്‌സി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 29 പോയിന്റുമായി പൂനെ പ്ലേ ഓഫ് വക്കിലാണ്. ചെന്നൈയിന്‍ എഫ്‌സി, ജംഷഡ്പൂര്‍ എന്നിവയാണ് പ്ലേ ഓഫ് സാധ്യതയില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ളത്.

ഇതില്‍, ജംഷഡ്പൂരിനോട് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ചെന്നൈയിന്‍, ബെംഗളൂരു എന്നിവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും ജംഷഡ്പൂരിന്റെയും ഗോവയുടേയും മത്സര ഫലങ്ങൾകൂടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിധിയില്‍ നിര്‍ണായകമാകും.

MORE IN SPORTS
SHOW MORE