പ്രചോദനമായത് അവൾ; നന്ദിപറഞ്ഞ് കോഹ്‌ലി

virat-kohli
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന പരമ്പര വിജയത്തിനുശേഷം ഭാര്യ അനുഷ്ക ശർമയ്ക്ക് നന്ദിപറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. പ്രതിസന്ധി ഘട്ടങ്ങളിൽ അനുഷ്കയുടെ പിന്തുണയാണ് കരുത്തായതെന്ന് കോഹ്‌ലി പറഞ്ഞു. 

‘എന്റെ കൂടെനിന്ന എല്ലാവരും ഈ വിജയത്തിൽ പങ്കാളികളാണ്. പരമ്പരയില്‍ ഉടനീളം എനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്ക ശർമയാണ്. അവൾ കൂടെയുണ്ടായിരുന്നു. അതില്‍ ഞാന്‍ ഏറെ നന്ദിയുളളവനാണ്. എന്റെ കരിയറില്‍ ഇനി എട്ടോ ഒൻപതോ വര്‍ഷമേ ബാക്കിയുള്ളൂ. അതിലെ ഓരോ ദിവസവും ഒന്നിനൊന്ന് മികച്ചതാക്കി മാറ്റണം. ഞാൻ ആരോഗ്യത്തോടെയിരിക്കുന്നതും ഇന്ത്യൻ ടീമിന്റെ നായകനായിരിക്കുന്നതും അനുഗ്രഹമായാണ് കരുതുന്നത്. മികച്ച രീതിയില്‍ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വഹിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. 

‘അവസാന മൽസരമാണ് എനിക്ക് വളരെ നന്നായിട്ട് തോന്നിയത്. കഴിഞ്ഞ തവണ അത്ര തൃപ്തിയുണ്ടായിരുന്നില്ല. വെളിച്ചത്തിന് കീഴില്‍ ബാറ്റ് ചെയ്യാന്‍ പറ്റിയ മികച്ച മൈതാനമാണിത്. അതുകൊണ്ടാണ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തതെന്നും കോഹ‌ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നായകനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും വിരാട് കോഹ്‌ലിക്ക് നേട്ടമാണ് സമ്മനിച്ചത്. മൂന്നു സെഞ്ചുറികളും ഒരു അർധസെഞ്ചുറിയുടെയും അകമ്പടിയോടെ 558 റണ്‍സാണ് ഏകദിന പരമ്പരയില്‍ നേടിയത്. ഇതോടെ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന പരമ്പരയില്‍ 500 റണ്‍സിലേറെ നേടുന്ന ആദ്യ താരമായി കോഹ്‌ലി മാറി

anushka-kohli-dance
MORE IN SPORTS
SHOW MORE