റോട്ടർഡാമിൽ ചരിത്രമെഴുതി ഫെഡറർ

roger-federer
SHARE

റോട്ടര്‍ഡാമില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍. ഡച്ച് താരം റോബിന്‍ േഹസിനെ തോല്‍പിച്ച് റഫേല്‍ നദാലില്‍ നിന്ന് ലോക ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു.   ഏറ്റവും പ്രായംമേറിയ ഒന്നാം റാങ്കുകാരന്‍ എന്ന അപൂര്‍‌വ നേട്ടവും സ്വീസ് ഇതിഹാസത്തിന് സ്വന്തമായി . ആന്ദ്രെ ആഗസിയെയാണ്  ഫെഡ് എക്സ്പ്രസ് മറികടന്നത്. 

ചിലര്‍ അങ്ങനെയാണ് കാലത്തെ അതിജീവിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. പ്രായവും മറ്റ് ഘടകങ്ങളുമെല്ലാം അവര്‍ക്കുമുന്നില്‍ വഴിമാറിനില്‍ക്കും. കോര്‍ട്ടിലെ ചക്രവര്‍ത്തിയായി താന്‍ ഇനിയും വാഴുമെന്ന് ഫെഡ് എക്സ്പ്രസ് റോട്ടര്‍ഡാമില്‍ തെളിയിച്ചുകഴിഞ്ഞു. ചിരവൈരിയായ സ്പെയിനിന്റെ കാളക്കൂറ്റനില്‍ നിന്ന് ഒന്നാം റാങ്ക് തട്ടിയെടുത്തിരിക്കുന്നു. ഒപ്പം ഏറ്റവും പ്രായമേറിയ ഒന്നാംസ്ഥാനക്കാരനെന്ന അമൂല്യനേട്ടവും. 

ആന്ദ്രെ അഗസിയുടെ റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നിരിക്കുന്നത്. 33 വയസും 131 ദിവസവും പ്രായമുള്ളപ്പോഴാണ് 2003 – ല്‍ ആന്ദ്രെ നേട്ടം സ്വന്തമാക്കിയത്. റോജറിനാകട്ടെ പ്രായം 36 ഉം. കാല്‍ മുട്ടിലെ ശസ്ത്രക്രിയയേ തുടര്‍ന്ന് കുറച്ചുകാലം കോര്‍ട്ടില്‍ നിന്ന് വിട്ടു നിന്നപ്പോള്‍  കാലം അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായാരുന്നു ഓസ്ട്രേലിയന്‍ ഓപ്പണിലെ കിരീടത്തില്‍ മുത്തമിട്ടുള്ള ഫെഡററിന്റെ മടങ്ങിവരവ്. ജര്‍മന്‍ താരം ഫിലിപ്പിനെ കടുത്തപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടം. 

റോട്ടര്‍ഡാമിലെ സെന്റല്‍ കോര്‍ട്ടില്‍ നടന്ന മല്‍സരത്തില്‍ ആദ്യവിജയം ഹെസേയ്ക്കായിരുന്നു. സ്കോര്‍ 4..6 എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഹെസെയെ നിലം തൊടീച്ചില്ല ഫെഡറര്‍. 6-1ന് രണ്ട് സെറ്റുകളും സ്വന്തമാക്കി. സെമിയില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയാസ് സെപ്പിയുമായി ഫെഡറര്‍ ഏറ്റുമുട്ടും.

MORE IN SPORTS
SHOW MORE