ചാംപ്യന്‍സ് ലീഗില്‍ നൂറു തികച്ച് റൊണാൾഡോ

cristiano-ronaldo
SHARE

ചാംപ്യന്‍സ് ലീഗില്‍ ഒരു ടീമിനായി നൂറിലധികം ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് റയല്‍മഡ്രിഡ് സൂപ്പര്‍സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. പിഎസ്ജിക്കെതിരെ ഇരട്ടഗോള്‍ സ്വന്തമാക്കിയതോടെയാണ് നേട്ടത്തിനുടമയായത്. 101 ഗോളുകളാണ് ലീഗില്‍ റൊണാള്‍ഡോയുടെ പേരിലുള്ളത്.

കാലം കഴിഞ്ഞുവെന്ന്  പറഞ്ഞവര്‍ക്കുള്ള റൊണോയുടെ സമ്മാനമാണിത്. ഒരു ഗോളിന് പിന്നില്‍ നില്‍ക്കവെ ടോണി ക്രൂസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി റൊണോ വലയിലാക്കിയതോടെ ചരിത്രം പിറന്നു. റയലിന്റെ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് ചാംപ്യന്‍സ് ലീഗിലെ നൂറാംഗോള്‍. അതുകൊണ്ടു അടങ്ങിയിരിക്കാന്‍ റൊണോ ഒരുക്കമായിരുന്നില്ല. അവസാന മിനിറ്റില്‍ ഗോളടിച്ച റൊണോ നേട്ടം നൂറ്റിയൊന്നാക്കി.

മെസ്സിയോ റൊണാള്‍ഡോയോ കേമനെന്ന തര്‍ക്കളില്‍ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ക്ക് തന്റെ പേര് ഒന്നുകൂടി ഊട്ടിയുറപ്പിക്കാം. തൊട്ടുപിന്നിലുള്ള മെസ്സിയേക്കാള്‍ നാലു ഗോളുകള്‍ കൂടുതലുണ്ട് റൊണോയുടെ അക്കൗണ്ടില്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോയുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ തവണ ഗോള്‍ പട്ടികയുടെ തലപ്പത്തിരുന്ന താരവും  റൊണാള്‍ഡോ തന്നെ. ഈ സീസണില്‍ ഇതുവരെ 11 ഗോളുകളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

MORE IN SPORTS
SHOW MORE