ബാസ്കറ്റ്ബോളിൽ സ്വർണം നേടിയ കേരളാടീമിന് ഊഷ്മള വരവേൽപ്പ്

khelo-india-school-games
SHARE

ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ പതിനേഴ് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ സ്വർണം നേടിയ കേരള ടീമിന് കൊച്ചിയിൽ ഊഷ്മള വരവേൽപ്പ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ യോഗ്യത നേടി സ്വർണക്കപ്പുമായി മടങ്ങാനായതിന്റെ സന്തോഷത്തിലാണ് കേരള ടീം

ഡൽഹിയിൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ ആണ് 17 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കേരളം സ്വർണ്ണം നേടിയത്. ഗെയിംസിൽ ടീം ഇനത്തിൽ കേരളത്തിനു ലഭിച്ച ഏക സ്വർണവും ബാസ്കറ്റ്ബോളിൽ നിന്നായിരുന്നു. കരുത്തരായ ഹരിയാനയെ 47 നെതിരെ 90 പോയിന്റുകൾക്ക് തകർത്താണ് കേരളം സ്വർണക്കപ്പ് സ്വന്തമാക്കിയത്. കടുത്ത തണുപ്പ് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ടീം വർക്കിലൂടെ ജയിച്ചു കയറുകയായിരുന്നു എന്ന് ക്യാപ്റ്റൻ പറയുന്നു. നന്നായി പരിശീലിക്കാനും ഒരുങ്ങാനും കഴിഞ്ഞത് വിജയത്തിൽ നിർണായകമായെന്ന് പരിശീലകൻ മനോജ് സേവ്യർ പറഞ്ഞു.

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലെത്തിയ ടീമിനെ കേരള ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് വരവേറ്റത്.

------------------------------------

MORE IN SPORTS
SHOW MORE