രോഹിത് പറഞ്ഞത് കേട്ടില്ല; ധോണിയെ അനുസരിച്ച കോ‌ഹ്‌ലിയാണ് ശരി- വിഡിയോ

kohli-dhoni
SHARE

ഡിആർഎസിൽ ധോണിയെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽക്കൂടി തെളി‍ഞ്ഞു. അതുകൊണ്ടുതന്നെ ആരാധകർ ഡിആർഎസിനെ ധോണി റിവ്യൂ സിസ്റ്റം എന്നാണ് വിളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ ധോണിയുടെ അഭിപ്രായം കേട്ട കോഹ്‌ലിക്ക് തീരുമാനം തെറ്റിയില്ല.

ജസ്പ്രീത് ബുമ്രയെറിഞ്ഞ ഏഴാം ഓവറി‌ലെ നാലാം പന്ത് നേരിട്ടത് ഹാഷിം ആംലയായിരുന്നു. ആംലയുടെ ഷോട്ട് മിസ്സായതോടെ പന്ത് ധോണിയുടെ കൈകളിലെത്തി. പന്ത് ബാറ്റിൽ കൊണ്ടെന്ന് പറഞ്ഞ് ധോണിയുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയര്‍ ഒൗട്ട് വിധിച്ചില്ല. തുടർന്ന് ഡിആർഎസ് വിളിക്കാൻ രോഹിത് ശർമ കോ‌ഹ്‌ലിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വേണ്ടെന്ന് ധോണി ആംഗ്യം കാണിച്ചതോടെ കോഹ്‌‌ലി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

റീപ്ലേയിൽ ധോണിയുടെ ശരിയാണെന്ന് വ്യക്തമായി. ഇന്ത്യയുടെ വിലപ്പെട്ട ഒരു റിവ്യൂ പാഴാക്കുന്നതിൽനിന്ന് ധോണി കോഹ്‌ലിയെ വീണ്ടും രക്ഷപ്പെടുത്തുകയായിരുന്നു. മൽസരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടിരുന്നത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.