ഒരു നിമിഷം ധോണിയാകാൻ നോക്കി; ദുരന്തമായി പാക് നായകൻ

dhoni-sarfraz-ahmed
SHARE

ധോണിക്കു പകരം ധോണി മാത്രമേ ഉളളു. ധോണിയെ അനുകരിക്കാൻ നോക്കി പരാജയപ്പെട്ട പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനെ പൊങ്കാല കൊണ്ട് മൂടുകയാണ് സമൂഹമാധ്യങ്ങൾ. ന്യൂസിലാന്റിനെതിരെ നടന്ന ട്വൻടി-ട്വൻടി മത്സരത്തിൽ സർഫ്രാസ് അഹമ്മദിന്റെ പുറത്താകലാണ് ട്രോളൻമാർക്ക് വിരുന്നായത്. ന്യൂസീലൻഡിനെതിരെ നടന്ന ടി-20 മത്സരത്തില്‍പാക്കിസ്ഥാൻ ദയനീയ തോല്‍വി വഴങ്ങുകയായിരുുന്നു സര്‍ഫ്രാസ് അഹമ്മദിന്റെ പുറത്താകലാണ് ട്രോളന്‍മാര്‍ക്ക് ആഘോഷമായത്.

മിച്ചൽ സാന്ററുടെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച സർഫ്രാസ് അഹമ്മദ് കാൽ വഴുതി വീണു. എന്നാൽ ഈ വീഴ്ചയിലും ക്രീസിലേയ്ക്ക് തിരിച്ചു കയറാൻ സർഫ്രാസ് ശ്രമം നടത്തി.സമാനമായ സാഹചര്യത്തിൽ ഡൈവിലൂടെ സ്റ്റംപിങ്ങിൽ നിന്ന് രക്ഷപ്പെട്ട ധോണിയായിരിക്കും സർഫ്രാസിന്റെ മനസിൽ. എന്നാൽ സർഫ്രാസ് ധോണിയാകുന്നതിന് മുൻപ് ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ മാറ്റ് ഫിലിപ്പ്സ് ധോണിയായി. സർഫ്രാസിന്റെ വിക്കറ്റ് തെറിച്ചു. 

ന്യൂസീലൻഡിനെതിരായ ആദ്യ ട്വൻടി-ട്വൻടിയിൽ നാണം കെട്ട തോൽവിയാണ് പാക്കിസ്ഥാൻ എറ്റുവാങ്ങിയത്. ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് 25 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ധോണി സാഹസികമായ നീക്കത്തിലൂടെ സ്റ്റംപിങ്ങില്‍നിന്ന് രക്ഷപ്പെട്ടത് ക്രിക്കറ്റ്‌ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ധോണിയാകാൻ കച്ചക്കെട്ടിയിറങ്ങി ദുരന്തമായി മാറിയ സർഫ്രാസ് അഹമ്മദിനെ ട്രോളി കൊല്ലുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. 

MORE IN SPORTS
SHOW MORE