ദേശീയ സ്കൂള്‍ തയ്ക്വാന്‍‍ഡോ ചാംപ്യന്‍ഷിപിന് വേദിയായി കേരളം

taekwondo
SHARE

പത്ത് വര്‍ഷത്തിന്ശേഷം ദേശീയ സ്കൂള്‍ തയ്ക്വാന്‍‍ഡോ ചാംപ്യന്‍ഷിപിന് വേദിയായി കേരളം. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അറുപത്തിമൂന്നാമത് തയ്ക്വാന്‍‍ഡോ ചാംപ്യന്‍ഷിപ് നടക്കുന്നത്. 

ഇരുപത് സംസ്ഥാനങ്ങളില്‍നിന്നും. ആറ് യൂണിറ്റുകളില്‍നിന്നുമാണ് മല്‍സരാര്‍ഥികളെത്തിയിരിക്കുന്നത്. ആകെ 507 കുട്ടികള്‍. ദേശീയ ഗെയിംസിന് വേദിയായ മുണ്ടയാട് ഇന്‍‍‍ഡോര്‍ സ്റ്റേഡിയത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചാണ് ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചിരിക്കുന്നത്. 

ആകെ നാല് കോര്‍ട്ടുകള്‍. ഒരു കോര്‍ട്ട് പരിശീലനത്തിനായി മാത്രം മാറ്റിവെച്ചിരിക്കുന്നു. മല്‍സരത്തില്‍ കേരളത്തിനും പ്രതീക്ഷയുണ്ട്. 

വ്യാഴ്ച മല്‍സരങ്ങള്‍ അവസാനിക്കും. ഇതിന് മുന്‍പ് തിരുവനന്തപുരമാണ് ദേശീയ സ്കൂള്‍ തയ്ക്വാന്‍‍ഡോ ചാംപ്യന്‍ഷിപിന് വേദിയായത്.

MORE IN SPORTS
SHOW MORE