ലോകകപ്പ് നേടി പക്ഷേ നാട്ടിൽ തിരിച്ചെത്തുമ്പോൾ ജോലി ഉണ്ടാകുമോ?

sanju-kumar
SHARE

ലോകകപ്പ് നേടിയെങ്കിലും തിരിച്ച് നാട്ടിലെത്തുമ്പോൾ ജോലി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ സജുകുമാർ. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകനായ സജുകുമാർ ലീവെടുത്താണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 

ലോകകപ്പ് വിജയത്തിൻറെ ആഘോഷത്തിൽ നിൽക്കുന്പോഴും സജുകുമാറിൻറെ മനസിൽ ജോലിയെ കുറിച്ചുള്ള ആശങ്കകളാണ്. sot സജുകുമാറിന് കീഴിൽ ഇതിനു മുന്പ് ട്വൻറി ട്വൻറി ലോകകപ്പും ഏഷ്യാകപ്പും ഇന്ത്യ ജയിച്ചിട്ടുണ്ട്. പക്ഷേ അന്നെല്ലാം അഭിനന്ദിക്കുന്നതിനു പകരം ജോലിയിൽ കയറ്റാതെ പുറത്തു നിർത്തുകയാണ് സ്കൂൾ അധികൃതർ ചെയ്തത്.

ഒരു വർഷത്തിനു ശേഷം കോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജോലി തിരിച്ചു കിട്ടിയത്. സജുകുമാറിനെ കാത്ത് ഒരു റജിസ്റ്റേഡ് കത്ത് ആലുവയിലെ വീട്ടിലെത്തിയിട്ടുണ്ട്. തന്റെ സസ്പെൻഷൻ ഉത്തരവാണോ ആ കത്തിലെന്ന ആശങ്കയിലാണ് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം പരിശീലകൻ നാട്ടിലേക്ക് വിമാനം കയറുന്നത്. 

MORE IN SPORTS
SHOW MORE