ജിങ്കാന്‍ കള്ളുകുടിയനല്ല; രോഷത്തോടെ വിനീത് പറഞ്ഞത്, പൂര്‍ണ വിഡിയോ

vineeth
SHARE

കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ മദ്യപനെന്നു കുറ്റപ്പെടുത്തിയ ക്യാപ്റ്റൻ സന്ദേശ് ജിങ്കാന് പിന്തുണയുമായി സി.കെ.വിനീത്. ജിങ്കാന്‍ കള്ളുകുടിയനല്ല. തന്നെയൊക്കെ അപേക്ഷിച്ച് എത്രയോ അധികം ആരോഗ്യവും പരിശീലനവും ശ്രദ്ധിക്കുന്ന ആളാണ് ജിങ്കാനെന്നും വിനീത് പറഞ്ഞു.

ഗോൾ നേടിയ ശേഷം മദ്യപിക്കുന്ന രീതിയിൽ ആംഗ്യം കാണിച്ചാണ് വിനീത് ജിങ്കാനുള്ള പിന്തുണ അറിയിച്ചത്.  ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനി മ്യൂലൻസ്റ്റീന്റെ ആരോപണത്തിനുള്ള സി.കെ.വിനീതിന്റെ മറുപടിയായിരുന്നു ഈ ആഹ്ലാദ പ്രകടനം. ഒരു ഇംഗ്ലീഷ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് മ്യൂലൻസ്റ്റീൻ ജിങ്കാനെതിരെ ആഞ്ഞടിച്ചത്. റെനി മ്യൂലൻസ്റ്റീന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ. വിനീത് പ്രതികരിച്ചു. ടീമിലെ ഏറ്റവും പ്രഫഷണൽ ആയ താരമാണ് ജിങ്കാൻ. മുഴുവൻ താരങ്ങളും ടീം മാനേജ്മെന്റും ജിങ്കാനൊപ്പമാണെന്നും വിനീത് പറഞ്ഞു.  

താൻ മദ്യപനെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു മാധ്യമങ്ങളോട് ജിങ്കാന്റെ മറുചോദ്യം. ആരോപണങ്ങൾക്കെല്ലാം വിശദമായ മറുപടി നൽകുമെന്ന് ജിങ്കാൻ വ്യക്തമാക്കി.  ആറ് മൽസരങ്ങൾ ബാക്കിയുള്ളതിനാൽ പ്ലേ ഓഫ് സാധ്യതകൾ ഇനിയുമുണ്ടെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പ്രതികരിച്ചു.   

MORE IN SPORTS
SHOW MORE