െഎഎസ്എല്ലില്‍ പുണൈ സിറ്റിക്കു തകര്‍പ്പന്‍ ജയം

pune-20
SHARE

െഎഎസ്എല്ലില്‍ പുണൈ സിറ്റിക്കു തകര്‍പ്പന്‍ ജയം. എടികെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ പുണെയ്ക്ക് പോയിന്റ് പട്ടികയില്‍ മൂന്നാംസഥാനം നിലനിര്‍ത്താനായി. പേരുമാറ്റി നാലാം സീസണിലെത്തിയ കൊല്‍ക്കത്തയ്ക്ക് കഷ്ടകാലമൊഴിയുന്നില്ല. എവേ മാച്ചിലും വമ്പന്‍ മാര്‍ജിനില്‍ പുണെയ്ക്കു മുന്‍പില്‍ അടിയറവു പറഞ്ഞു. 32 ാം മിനിട്ടില്‍ മാര്‍സലീഞ്ഞ്യോയെടുത്ത കോര്‍ണര്‍ ഒരു പറക്കും ഹെഡറിലൂടെ ആദില്‍ ഖാന്‍ വലയിലെത്തിച്ചു.

59 ാം മിനിട്ടില്‍ ഡീഗോ കാര്‍ലോസ് പുണെയുടെ ലീഡുയര്‍ത്തി. 77 ാം മിനിട്ടില്‍ രോഹിത് കൊല്‍ക്കത്തയുടെ നെഞ്ചില്‍ അവസാന ആണിയുമടിച്ചു. റോബി കീനില്ലെതെയിറങ്ങിയ കൊല്‍ക്കത്തയുടെ ഭാഗ്യം കൊണ്ടു മാത്രമാണ് ഗോളുകളുടെ എണ്ണം കൂടാതിരുന്നത്. മുന്‍പ് ഹോം മാച്ചില്‍ 4- 1 നാണ് പുണെയോട് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

MORE IN SPORTS
SHOW MORE