ഉൾക്കാഴ്ച കൊണ്ടവർ പന്തെറിഞ്ഞു, ബാറ്റുവീശി, വിജയം നിലനിർത്തി

blind-cricket-worldcup
SHARE

കാഴ്ചശേഷിയിലാത്തവരുടെ ഏകദിന ക്രിക്കറ്റ് ലോകകിരീടം ‌ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍‌ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജയം. 309 റണ്‍സ് വിജയലക്ഷ്യം 39-ാം ഓവറില്‍ ഇന്ത്യ മ‌റികടന്നു. ഉള്‍ക്കാഴ്ചയുടെ തെളിച്ചത്തില്‍ ബാറ്റ് വീശിയ അവര്‍ വിശ്വ വിജയികളായി. 309 റണ്‍സ് വിജയലക്ഷ്യം 11 ഓവര്‍ ശേഷിക്കെ മറികടന്ന ധീരര്‍

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആവേശഫൈനലില്‍ 309 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഇന്ത്യയ്ക്ക് സുനില്‍ രമേഷിന്റെ 93ഉം ക്യാപ്റ്റന്‍ അജയ് തിവാരിയുടെ 62മാണ് കരുത്തായത്. പാക് ബോളര്‍മാരുടെ തന്ത്രങ്ങളെ പരത്തി വീശി ബൗണ്ടറി കടത്തി അവര്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 308 റണ്‍സെടുത്തത്. ചാംപ്യന്‍മാരായി ടൂര്‍ണമെന്റിനെത്തി ഒരു മല്‍സരത്തില്‍ പോലും തോല്‍വി നേരിടാതെയാണ് ഇന്ത്യ ലോകരാജാക്കന്‍മാരായത്. 

MORE IN SPORTS
SHOW MORE