ബെംഗളൂരു- മുംബൈ പോരാട്ടത്തിന് നിയന്ത്രിച്ച റഫറിമാര്‍ മൂവരും മലയാളികൾ

SHARE
malayaly-referee

ഐ.എസ്.എല്ലിലെ ബെംഗളൂരു - മുംബൈ പോരാട്ടത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മൽസരംനിയന്ത്രിച്ച റഫറിമാര്‍ മൂവരും മലയാളികൾ. ഒരു ഐഎസ്എല്‍ പോരാട്ടത്തിൽ ഇതാദ്യമാണ് കളിനിയന്ത്രിക്കുന്ന പ്രധാനപ്പെട്ട മൂന്നുപേരും മലയാളികളാകുന്നത്. 

ഇന്ത്യയിൽനിന്ന് ഫിഫ റഫറിമാർ ആകെപന്ത്രണ്ടുപേർ. അതിൽ നാലുപേർ മലയാളികള്‍. ഒന്ന്, നേവിയിൽ ചീഫ് പെറ്റിഓഫീസറും ആലപ്പുഴ സ്വദേശിയുമായ ആൻറണി ഏബ്രഹാം, രണ്ട്- എയർഫോഴ്സിൽ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയുമായ അരുൺ എസ്.പിള്ള, മൂന്ന്- പാലക്കാട് നിന്നുള്ള എയർഫോഴ്സ് ഉദ്യോഗസ്ഥൻ റോവൻ അറുമുഖൻ, നാല് - കോട്ടയം നാഗമ്പടത്ത് ഓട്ടോതൊഴിലാളിയായ ഫിഫറഫറി എം.ബി സന്തോഷ്കുമാര്‍. 

ഇതിൽ, റോവന്‍ അറുമുഖം ഒഴികെയുള്ള മൂവർസംഘത്തിനായിരുന്നു കഴിഞ്ഞദിവസത്തെ ഐഎസ്എല്ലിൻറെ നിയന്ത്രണചുമതല. സന്തോഷ് മെയിൻറഫറിയായപ്പോൾ ലൈൻറഫറിമാരായത് ആൻറണിയും, അരുണും. 

രാജ്യത്തിന് അകത്തുംപുറത്തും രാജ്യാന്തരമൽസരങ്ങൾ നിയന്ത്രിച്ചിട്ടുളള ഇവർ ഐഎസ്എല്ലിലെ എല്ലാ സീസണിലും കളിനിയന്ത്രണം ഏറ്റെടുത്തിട്ടുള്ളവരാണ്. എങ്കിലും ഇതാദ്യമായി ആയിരിക്കാം എല്ലാവര്‍ക്കും ഒന്നിച്ച് ഒരുകളിയുടെ നിയന്തണംകൈവരുന്നത്. അത്തരമൊരു സന്ദർഭത്തിന് വഴിയൊരുങ്ങിയതിൽ സന്തോഷമെന്ന് അവർപറയുന്നു. 

21വർഷമായി നേവിയിൽ ഉദ്യോഗസ്ഥനായ ആൻറണി ഇപ്പോൾ നേവിടീമിൻറെ കോച്ചാണ്. അരുൺ എയർഫോഴ്സ് ടീം കോച്ചും. ഫുട്ബോൾ സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ പ്രവേശിച്ചവർ. കോട്ടയം നാഗമ്പടത്ത് ഓട്ടോയോടിച്ച് വരുമാനംകണ്ടെത്തുന്നതിനിടയിലും, രാജ്യാന്തരമൽസരങ്ങൾ നിയന്ത്രിക്കുന്ന സന്തോഷിന‍്‍റെ ജീവിതത്തെക്കുറിച്ച് കേരളത്തിലെ ഫുട്ബോൾപ്രേമകൾക്ക് ഇതിനോടകംതന്നെ അറിവുള്ളതാണ്. 

MORE IN SPORTS
SHOW MORE