വാവ്റിങ്കയും ഹാലപ്പും രണ്ടാം റൗണ്ടിൽ

Thumb Image
SHARE

ഓസ്ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും സ്റ്റാന്‍ വാവ്‌റിങ്കയും സിമോണ ഹാലപ്പും രണ്ടാം റൗണ്ടില്‍. പരുക്കില്‍ നിന്ന് മോചിതനായെത്തിയ ജോക്കോ വിമ്പിള്‍ഡന്‍ ക്വാര്‍ട്ടറിന് ശേഷം ആദ്യമായാണ് ടെന്നീസ് കോര്‍ട്ടിലിറങ്ങുന്നത്. സ്ലൊവേനിയന്‍ താരം ബെദേനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. 

2017ലെ പരുക്ിന്റെ സീസണ്‍ വിട്ട് ജോക്കോവിച്ച് പുതിയ സീസണിന് ജയത്തോടെ തന്നെ തുടക്കമിട്ടു. എതിരാളി അമേരിക്കയുടെ ഡൊണള്‍ഡ് യങ്. സര്‍വ് ചെയ്യുന്ന കയ്യില്‍ ബാന്‍ഡ് എയ്ഡുമായിറങ്ങിയ ജോക്കോ പക്ഷെ പരുക്കിന്റെ ലക്ഷണം കാട്ടിയതേയില്ല. ഒരു മണിക്കൂര്‍ 51 മിനിട്ട് നീണ്ട പോരാട്ടത്തില്‍ 6-1ന് ആദ്യ സെറ്റും, 6-2ന് രണ്ടാം സെറ്റും 6-4ന് മൂന്നാം സെറ്റും സെര്‍ബിയന്‍ സൂപ്പര്‍താരത്തിനൊപ്പം നിന്നു.സ്വിറ്റ്സര്‍ലണ്ടിന്റെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ സ്റ്റാന്‍ വാവ്റിങ്ക കഠിനാധ്വാനത്തിനൊടുവിലാണ് ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെറാങ്കിസിനെ മറികടന്നത്. ആദ്യരണ്ട് സെറ്റ് നേടിയ വാവ്‌റിങ്കയ്ക്ക് മൂന്നാം സെറ്റ് നഷ്ടമായി. നാലാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി വാവ്റിങ്ക കടന്നു കൂടി. ആവേശം നിറഞ്ഞ മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഇറ്റലിയുടെ തോമസ് ഫാബിയാനോയെ പിന്തള്ളി ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവും രണ്ടാം റൗണ്ടിലെത്തി. 

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ സിമോണ ഹാലപ്പിനും അഗ്നിപരീക്ഷ നേരിടേണ്ടി വന്നു. ഓസ്ട്രേലിയയുടെ ഡെസ്റ്റനി ഐവയാണ് ഹാലപ്പിന് മുന്നില്‍ പൊരുതി വീണത്. ജര്‍മനിയുടെ തതിയാനാ മരിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മരിയ ഷറപ്പോവയും മെല്‍ബണിലേക്കുള്ള വരവ് ആഘോഷമാക്കി 

MORE IN SPORTS
SHOW MORE