ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോല്‍വി

gokulam-fc-2
SHARE

ഐലീഗിലെ നിര്‍ണായക മല്‍സരത്തില്‍ ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോല്‍വി. ചര്‍ച്ചില്‍ ബ്രദേഴ്സിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. ചര്‍ച്ചില്‍ ബ്രദേഴ്സിന്‍റെ കലു ഒഗ്ബ ഇരട്ട ഗോള്‍ നേടി. പതിനഞ്ചാം മിനിറ്റില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന്‍റെ നൈജീരിയന്‍ താരം കലു ഒഗ്ബയാണ് ആദ്യം നിറയൊഴിച്ചത്. ബോക്സിന് പുറത്ത് നിന്നുള്ള ലോങ് റേഞ്ച് ഷോട്ടിന് മുന്നില്‍ ഗോകലം കേരള എഫ്സിയുടെ ഗോളിക്കും ഒന്നും ചെയ്യാനായില്ല. എന്നാല്‍ 59 ാം മിനിറ്റില്‍ ഗോകുലം തിരിച്ചടിച്ചു. ബോക്സിനു പുറത്ത് നിന്ന് സന്തുസിങ് നല്‍കിയ അളന്നു മുറിച്ച പാസ് ഡാനിയല്‍ അഡോ ഗോളാക്കി മാറ്റി. 

69ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഇമ്മാനുവേല്‍ ആണ് ഗോകുലത്തിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 74ാം മിനിറ്റില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് തിരിച്ചടിച്ചു. ഈ ഗോളിനു പിന്നിലും കലു ഒഗ്ബ തന്നെ. ഇതോടെ മൈതാനത്തെ ആവേശം ഉച്ഛസ്ഥായിയിലായി. ഒടുവില്‍ 90ാം മിനിറ്റില്‍ ചര്‍ച്ചിലിന് അനുകൂലമായി പൈനല്‍റ്റി ലഭിച്ചത് ഗോകുലത്തിന് വിനയായി. ഷോട്ടെടുത്ത മെക്കാഖ് കോഫി കൃത്യമായി ഗോള്‍ വലയിലാക്കി. ഈ തോല്‍വിയോടെ പോയിന്‍റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി ഗോകുലം കേരള എഫ്സി. 

MORE IN SPORTS
SHOW MORE