വത്തിക്കാന്‍ ക്രിക്കറ്റ് ടീം കേരളത്തില്‍ കളിക്കാനെത്തും: ഫാദര്‍ ജെറി ഞാളിയത്ത്

Thumb Image
SHARE

വത്തിക്കാന്‍ ക്രിക്കറ്റ് ടീം കേരളത്തില്‍ കളിക്കാനെത്തുമെന്ന് ടീം അംഗം ഫാദര്‍ ജെറി ഞാളിയത്ത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യടെസ്റ്റില്‍ തോറ്റെങ്കിലും വിരാട് കോഹ്‌ലിയും സംഘവും തിരിച്ചുവരുമെന്നും ഫാദര്‍ ജെറി ഞാളിയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 

സര്‍വമത സംവാദവും സൗഹാര്‍ദവും ലക്ഷ്യമിട്ടാണ് വത്തിക്കാന്‍ ക്രിക്കറ്റ് ടീം രൂപികരിച്ചത്. ഇന്ത്യ, പാക്കിസ്‌ഥാൻ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള വൈദികരും വൈദിക വിദ്യാർഥികളും ഉള്‍പ്പെടുന്നതാണ് ടീം. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ടീം കേരളത്തില്‍ അധികം വൈകാതെ കേരളത്തിലുമെത്തും.

സ്പോര്‍ട്സ് ഏറെ ഇഷ്ടപ്പെടുന്ന ഫ്രാന്‍സിസ് മാർപാപ്പ ടീമിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. സാഹചര്യങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായതെങ്കിലും വിരാട് കോഹ്‍‌‌ലി മികച്ച ക്യാപ്റ്റനാണെന്നും ഫാ.ജെറി ഞാളിയത്ത് പറഞ്ഞു. ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഉത്തരമിതായിരുന്നു. 

സിറോ മലബാര്‍ സഭയ്ക്ക് കീഴിയില്‍ സ്പോര്‍ട്സിനോട് താല്‍പര്യമുള്ള ഒട്ടേറെ വൈദികരുള്ളതിനാല്‍ ഭാവിയില്‍ കേരളത്തിലും ഒരു ക്രിക്കറ്റ് ടീം പ്രതീക്ഷിക്കാം.

MORE IN SPORTS
SHOW MORE