ദുബായ് ബാഡ്മിന്റന്‍ സൂപ്പര്‍സീരീസ്: പി.വി.സിന്ധുവിന് രണ്ടാം സ്ഥാനം

Thumb Image
SHARE

ദുബായ് ബാഡ്മിന്റന്‍ സൂപ്പര്‍സീരീസ് ഫൈനല്‍സില്‍ പി.വി.സിന്ധുവിന് രണ്ടാം സ്ഥാനം. ആവേശം നിറഞ്ഞ

ഫൈനലില്‍ ജപ്പാന്റെ അകാനി യമഗുചിയോട്  മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് തോല്‍വി വഴങ്ങിയത്. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിം 12-21ന് നഷ്ടമായി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ നെടുനീളന്‍ റാലികളും ഇഞ്ചോടിഞ്ച് പോരാട്ടവും നടന്നെങ്കിലും 19-21ന് സിന്ധുവിന് ഗെയിം നഷ്ടമായി. 19-19 എന്ന സ്കോറിന് ഒപ്പം നിന്ന ശേഷമാണ് സിന്ധുവിന് ഗെയിം കൈവിട്ടത്

MORE IN BREAKING NEWS
SHOW MORE