കളിക്കിടെ ധോണിയുടെ കാൽതൊട്ട് വന്ദിച്ച് ആരാധകൻ-വിഡിയോ

dhoni-fan
SHARE

മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ നിറഞ്ഞു നിന്നത് രോഹിത് ശർമയുടെ ബാറ്റിങ് വെടിക്കെട്ടു തന്നെയാണല്ലോ. തുടരെയുള്ള സിക്സറുകളും ഫോറുകളും തുടർന്ന് പ്രിയമതയ്ക്കു ഫ്ളയിങ് കിസ് നൽകിയതുമെല്ലാം ക്രിക്കറ്റ് ലോകം നന്നായി ആഘോഷിച്ചു കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഭവവും നടന്നു. 

മത്സരത്തിനിടെ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുടെ കാൽ തൊട്ട് വന്ദിക്കുന്ന ആരാധകനും വാർത്തയിൽ ഇടംപിടിച്ചു. സുരക്ഷാസംവിധാനം മറികടന്ന് മൈതാനത്തേക്കു ഓടിയെത്തിയ ഇയാൾ ധോണിയുടെ സമീപത്തെത്തി കാലിൽ തൊടുകയായിരുന്നു. ധോണി ഇയാളെ തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി ഇയാളെ പിടികൂടി പുറത്തേക്കു കൊണ്ടുപോയി. 

ധോണിയ്ക്കു നേരെ ഇത്തരം ശ്രമങ്ങൾ ആദ്യമല്ല. ഈ വർഷം തന്നെ ഇന്ത്യ എയും ഇംഗ്ളണ്ടും തമ്മിലുള്ള സൗഹൃദമത്സരത്തിനിടയിലും സമാനസംഭവമുണ്ടായി.

MORE IN SPORTS
SHOW MORE