നൂറു മീറ്ററിൽ കുതിച്ച് പാഞ്ഞ് ധോണിയും പാണ്ഡ്യയും-വിഡിയോ

Dhoni-Pandya
SHARE

വിക്കറ്റുകൾക്കിടയിലുള്ള ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുടെ ഓട്ടം ഏറെ പ്രസിദ്ധമാണ്. മിന്നൽ വേഗത്തിൽ ഓടി സിംഗിളുകളും ഡബിളുകളും ഓടിയെടുക്കാനുള്ള ധോണിയുടെ മികവ് ഏറെ പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്. 

മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും ധോണിയുടെ ആ മിന്നൽവേഗത കാണികൾക്കു കാണാനായി. മത്സരത്തിനിടയിൽ അല്ലെന്നു മാത്രം. മത്സരം തുടങ്ങുന്നതിനു മുന്നോടിയായി ഇന്ത്യൻ താരങ്ങൾ നടത്തിയ പരിശീലനത്തിനിടെയായിരുന്നു സംഭവം. ഓട്ടത്തിൽ ധോണിയുടെ ഒപ്പം കൊമ്പുകോർക്കാനെത്തിയത് യുവതാരം ഹാർദിക് പാണ്ഡ്യ. ഇരുവരും തമ്മിൽ നടത്തിയ ഓട്ടമത്സരം കാണികള്‍ക്കും സഹതാരങ്ങൾക്കും കൗതുകമായി. 

തമാശ ഓട്ടമായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായില്ല. തുടക്കത്തിൽ പാണ്ഡ്യ മുന്നിലെത്തിയെങ്കിലും അൽപദൂരം പിന്നിട്ടപ്പോൾ ധോണി മുന്നോട്ടു കുതിച്ചെത്തി. ജയിക്കാൻ പാണ്ഡ്യ കിണഞ്ഞു നോക്കിയെങ്കിലും ധോണി തന്നെയായിരുന്നു ജേതാവ്. അങ്ങനെ മുപ്പത്തിയാറുകാരനായ ധോണിയ്ക്കു മുന്നിൽ ഇരുപത്തിനാലുകാരനായ പാണ്ഡ്യയ്ക്കു തോൽവി സമ്മതിക്കേണ്ടി വന്നു. പ്രായത്തിലല്ല പ്രകടനത്തിലാണ് കാര്യമെന്നു പാണ്ഡ്യയ്ക്കു മനസുകൊണ്ടെങ്കിലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ടാകും. 

MORE IN SPORTS
SHOW MORE