ജോണ്‍ സീനയുടെ ഇഷ്ടക്കാരന്‍, നമ്മുടെ ദ്രാവിഡ്..!

john-cena
SHARE

എതിരാളികളെ ഇടിച്ചുവീഴ്ത്തുന്ന അമേരിക്കന്‍ റെസ്്ലിങ് താരം ജോണ്‍ സീനയുടെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്നറിയാമോ..?  ക്രീസില്‍ ക്ഷമയുടെ പര്യായമായ രാഹുല്‍ ദ്രാവി‍ഡ്. ഇന്‍സ്റ്റഗ്രാമില്‍  ഒരു ചിത്രം പങ്കുവച്ചതോടയാണ് ജോണ്‍ സീനയുടെ ഇഷ്ടം ആരാധകര്‍  അറിയുന്നത്.  രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ് ജോണ്‍ സീന ഫോട്ടോ ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'പകരം വീട്ടാനല്ല നിങ്ങള്‍ കളിക്കേണ്ടത്, മറിച്ച് അഭിമാനത്തിനും ആദരവിനും വേണ്ടിയാകണം' എന്ന രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ് ജോണ്‍ സീന ദ്രാവിഡിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.  

രാഹുല്‍ ദ്രാവിഡ് ആരാധകര്‍ക്കും സീനയുടെ പേസ്റ്റ് ഇഷ്ടപ്പെട്ടു. ഇന്ത്യയുടെ അഭിമാനമാണ് ദ്രാവിഡെന്നും താങ്കളെപ്പോലെതന്നെ ചാംപ്യനാണ് ദ്രാവിഡ് എന്നുമൊക്കെയാണ് പോസ്റ്റിന് ആരാധകരുടെ കമന്റ്.   

5f596e85-dad4-4bc8-87b0-370881c7b7a7

റെസ്്ലിങ് താരങ്ങള്‍ക്കിടയിലെ മര്യാദക്കാരനായാണ് ജോണ്‍ സീന അറിയപ്പെടുന്നത്. നിരവധി സന്നദ്ധസംഘടനകളുടെ ഭാഗമായ ജോണ്‍ സീന ലഹരി ഉപയോഗത്തിനെതിരെയും നിലകൊള്ളുന്നു. 16 തവണ ലോക ചാംപ്യനായ ജോണ്‍ സീന ലോകമെമ്പാടുമുള്ള കുട്ടികളുടെ ആരാധനാപാത്രമാണ്.  

MORE IN SPORTS
SHOW MORE