തമിഴ്നാട് വോളി അസോസിയേഷന്‍ മല്‍സരങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് വിലക്ക്

Thumb Image
SHARE

തമിഴ്നാട് വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ മലയാളി താരങ്ങൾക്ക് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് തമിഴ്നാട് വോളി അസോസിയേഷൻ പുറത്തിറക്കി. വിവാദ ഉത്തരവിനെതിരെ കിഷോർ കുമാർ ഉൾപ്പെടെ മുതിർന്ന മലയാളി താരങ്ങൾ തമിഴ്നാട് അസോസിയേഷനെതിരെ നിലപാട് സ്വീകരിച്ചു.

തമിഴ്നാട് വോളി അസോസിയേഷൻ സെക്രട്ടറി എ.കെ. ചിത്ര പാണ്ഡ്യനാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ തമിഴ്നാട് വോളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കരുത് എന്നാണ് ഉത്തരവ്. ഈ ഉത്തരവ് അനുസരിച്ച് തമിഴ്നാട്ടിലെ പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്നവരുൾപ്പെടെ 30 ൽപ്പരം മലയാളി താരങ്ങൾക്ക് തിക്തഫലം അനുഭവിക്കേണ്ടി വരും. തമിഴ്നാടിന് വോളിയിൽ പെരുമയുണ്ടാക്കിക്കൊടുക്കുന്നതിൽ മലയാളി താരങ്ങൾ വഹിച്ചപങ്ക് വിസ്മരിച്ചു കൊണ്ടാണ് തമിഴ്നാട് വോളി അസോസിയേഷന്റെ നീക്കം. കേരള വോളി അസോസിയേഷന്റെ അംഗീകാരം സ്പോട്സ് കൗൺസിൽ റദ്ദാക്കിയ സാഹചര്യത്തിൽ മലയാളി താരങ്ങൾക്കു വേണ്ടി ആരും ശബ്ദിക്കാനില്ലെന്നത് താരങ്ങൾക്ക് ഇരട്ടപ്രഹരമായി. കത്തയക്കലിനൊപ്പം മറ്റ് ഉത്തരവാദിത്വങ്ങൾ പാലിക്കാത്ത സംസ്ഥാന കായിക വകുപ്പിനും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയല്ലെന്നത് തമിഴ്നാട്ടിൽ കളിക്കുന്ന മലയാളി താരങ്ങൾക്ക് തിരിച്ചടിയാണ്.

എസ്.എ. മധു, അഖിൽ, ജിന്‍സണ്‍, സാരംഗ് ലാൽ, ആനന്ദക്കുറുപ്പ്, ജോബി ജോസ്ഫ് തുടങ്ങിയ മലയാളിക്കരുത്തിലാണ് തമിഴ്നാട് വോളി ടീം പലപ്പോഴും എക്കാലവും ഓർമിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. എന്നാൽ ഇവയെല്ലാം വിസ്മരിച്ചു കൊണ്ടാണ് ഇപ്പോഴത്തെ നീക്കം. തമിഴ്നാട്ടിലുള്ള മലയാളി താരങ്ങൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അവയെല്ലാം അടിച്ചമർത്തുകയാണ്.

MORE IN SPORTS
SHOW MORE