എന്റെ പിഴ..ആരാധകരോടു ക്ഷമ ചോദിച്ച് ബ്ളാസ്റ്റേഴ്സ് നായകൻ

Sandesh-Jhingan1
SHARE

ഐഎസ്എൽ ഫുട്ബോളിൽ ഗോവ എഫ്സിയ്ക്കെതിരായ ദയനീയ തോൽവിയിൽ ആരാധകരോടു ക്ഷമ ചോദിച്ച് കേരള ബ്ളാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ. ഒരു പക്ഷെ തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരിക്കും ഗോവയ്ക്കെതിരെ നടന്നത്. മികച്ച പ്രകടനം നടത്തി ടീമിനു പ്രചോദനം നൽകാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്കു സാധിച്ചില്ല. ഇതു ഫുട്ബോളാണ്. ഇരുട്ടിനു എപ്പോഴും നിലനിൽക്കാനാകില്ല. ഒടുവിൽ വെളിച്ചം കടന്നു വരിക തന്നെ ചെയ്യും. വി വിൽ നെവർ ഗിവ് അപ്. ക്യാപ്റ്റൻ ആത്മവിശ്വാസത്തോടെ ട്വിറ്ററിൽ കുറിച്ചു. 

ബ്ളാസ്റ്റേഴ്സ് പ്രതിരോധനിരയിലെ വിള്ളലുകൾ മുതലെടുത്തായിരുന്നു ഗോവയുടെ മുന്നേറ്റം. പലതും കലാശിച്ചത് ഗോളിൽ. പ്രതിരോധനിരയിൽ വൻമതിൽ കണക്കെ നിലയുറച്ച് കളിക്കുന്ന വിശ്വസ്തനായ ജിങ്കാനു തുടരെ പാളിച്ചകൾ സംഭവിക്കുന്നതിനും മത്സരം സാക്ഷിയായി. 

MORE IN SPORTS
SHOW MORE