ബലോൻ ദ് ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

Thumb Image
SHARE

മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാൾഡോ പുരസ്കാരം നേടിയത്. അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം ലഭിക്കുന്നത്. 

പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ തലയെടുപ്പോടെ റൊണോ നിന്നു. പിന്നിലായത് മെസിയും നെയ്മറും. അഞ്ചാംവട്ടം പുരസ്കാരം സ്വന്തമായതോടെ ഏറ്റവുമധികം തവണ വിജയിച്ചതിന്റെ റെക്കോര്‍ഡില്‍ മെസിക്കൊപ്പമെത്തി റൊണാൾഡോ. 

കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രി‍ഡിന് ചാംപ്യന്‍സ്ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുത്തതാണ് റൊണാള്‍ഡോയെ മുമ്പനാക്കിയത്. ഫിഫയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രാൻസ് ഫുട്ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബലോൻ ദ് ഓർ പുരസ്കാര നിർണയം നടത്തുന്നത്.  

MORE IN BREAKING NEWS
SHOW MORE