ഗോൾ വരൾച്ചയ്ക്ക് അറുതി,പക്ഷേ ജയം അകലെ...

Thumb Image
SHARE

ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും സമനിലയിൽ പിരിഞ്ഞെങ്കിലും ഗോൾ നേടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ജയിക്കാവുന്ന മൽസരം കൈവിട്ടതിന്റെ നിരാശ താരങ്ങൾ മറച്ചുവച്ചില്ല. 

ബ്ലാസ്റ്റേഴ്സിനായി ആർത്തുവിളിച്ച പതിനായിരങ്ങൾക്ക് ഇത്തവണയും ഒരു വിജയം സമ്മാനിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും കൂട്ടുകാരും. 

ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടെങ്കിലും മുന്നേറ്റനിരയ്ക്ക് അവസരങ്ങൾ മുതലാക്കാനായില്ലെന്ന് ജിങ്കാൻ പറഞ്ഞു. ഗോൾ നേടിയതിൽ സന്തോഷമുണ്ടെങ്കിലും അർഹിച്ച മൂന്നു പോയിന്റ് ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് മാർക്കോസ് സിഫ്നിയോസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ ഗോൾ നേടിയതിന്റെ ആവേശമായിരുന്നു മുംബൈയുടെ ബൽവന്തിന്. 

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും ഗോൾ വരൾച്ചയ്ക്ക് അറുതിയായതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. 

ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും സമനിലയിൽ പിരിഞ്ഞെങ്കിലും ഗോൾ നേടാൻ 

കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ജയിക്കാവുന്ന മൽസരം കൈവിട്ടതിന്റെ നിരാശ 

താരങ്ങൾ മറച്ചുവച്ചില്ല. 

ബ്ലാസ്റ്റേഴ്സിനായി ആർത്തുവിളിച്ച പതിനായിരങ്ങൾക്ക് ഇത്തവണയും ഒരു വിജയം സമ്മാനിക്കാൻ 

കഴിയാത്തതിന്റെ നിരാശയിലാണ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും കൂട്ടുകാരും. 

ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടെങ്കിലും മുന്നേറ്റനിരയ്ക്ക് അവസരങ്ങൾ മുതലാക്കാനായില്ലെന്ന് ജിങ്കാൻ 

പറഞ്ഞു. ഗോൾ നേടിയതിൽ സന്തോഷമുണ്ടെങ്കിലും അർഹിച്ച മൂന്നു പോയിന്റ് ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് മാർക്കോസ് സിഫ്നിയോസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ ഗോൾ നേടിയതിന്റെ ആവേശമായിരുന്നു മുംബൈയുടെ ബൽവന്തിന്. 

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും ഗോൾ വരൾച്ചയ്ക്ക് അറുതിയായതിന്റെ ആശ്വാസത്തിലാണ് 

ബ്ലാസ്റ്റേഴ്സ് ആരാധകർ. 

MORE IN SPORTS
SHOW MORE