ഇരട്ട സെഞ്ചുറികളുടെയും നായകന്‍, ലാറയെയും മറികടന്ന് കോഹ്‌‌ലി

kohli-2
SHARE

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇന്ത്യൻ നായകൻ കോഹ്‌ലിക്ക് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ ഡൽഹി ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ  243 റണ്‍സാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.  കോഹ്‌ലിയുടെ കരിയറിലെ ആറാമത്തേയും ഈ വര്‍ഷത്തെ മൂന്നാമത്തേയും ഇരട്ടസെഞ്ചുറിയാണിത്. 

തകർപ്പൻ ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റൻ വിരാ‍ട് കോഹ്‍‍ലിയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണു ഞായറാഴ്ചത്തേത്. നാഗ്പുരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‍ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വർഷം ബംഗ്ലദേശിനെതിരെ 204, 2016ൽ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലൻഡിനെതിരെ 211, വെസ്റ്റിൻഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യൻ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങൾ.

ആന്റിഗ്വയിൽ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‍ലി നേടിയത് ഇന്ത്യൻ മണ്ണിലാണെന്നതും ശ്രദ്ധേയം. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം ഇരട്ട സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോ‍ർഡും കോഹ്‍ലി ഇതോടെ സ്വന്തമാക്കി. നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാൻ ലാറയ്ക്കൊപ്പമായിരുന്നു കോഹ്‍ലി. ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു. 

MORE IN SPORTS
SHOW MORE