ഐപിഎൽ കളിച്ചു നടക്കുന്ന യുവ ക്രിക്കറ്റ്താരങ്ങൾക്കെതിരെ കോഹ്‌‍ലി

virat-kohli
SHARE

ഇന്ത്യയിൽ യുവ ക്രിക്കറ്റ് താരങ്ങൾ ഐപിഎല്‍ പോലുള്ള ചെറിയ ഫോര്‍മാറ്റുകളിൽ കളിച്ച് സമയം കളയുന്നതിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ട്വന്റി 20 പോലുള്ള ചെറിയ കളികൾ വിട്ട് ടെസ്റ്റ് ക്രിക്കറ്റിൽ യുവാക്കൾ ശ്രദ്ധിക്കണമെന്നാണ് കോഹ്‍ലിയുടെ ഉപദേശം. ക്രക്കറ്റിൽ പല ഫോര്‍മാറ്റുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റ് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വളര്‍ന്നുവരുന്ന യുവ ക്രിക്കറ്റ് താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ലോകത്തിൽ ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോൾ പ്രതിസന്ധികളുടെ കാലമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ‌

ഡൽഹിയിൽ നടന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക പരിപാടിയിലാണ് കോഹ്‍ലി യുവതാരങ്ങളുടെ നിലപാടിനോടുള്ള അപ്രീതി വ്യക്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നൽകാത്ത സമയമാണ് നിലവിലുള്ളതെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. 

ഇതുവരെ 62 ടെസ്റ്റ് മാച്ചുകൾ കളിച്ചിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ 104 ഇന്നിങ്സുകളില്‍ നിന്നായി 4975 റൺസാണ് നേടിയിട്ടുള്ളത്. 19 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറികളുമാണ് കോഹ്‍ലി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മാത്രം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2011 ജൂണിൽ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോഹ്‍ലി ആദ്യ ടെസ്റ്റുമത്സരം കളിച്ചത്. 

MORE IN SPORTS
SHOW MORE