സച്ചിന്റെ മകന്‍ ആരാ മോന്‍..!

arjun-tendulkar
SHARE

കാഴ്ചയിലും കളിയിലും അച്ഛനെപ്പോലെ അല്ല. ക്രിക്കറ്റിന്റെ ദൈവം ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ ഹരം കൊള്ളിച്ചപ്പോള്‍ എതിര്‍ ടീമിലെ ബോളര്‍മാര്‍ക്ക് അയാളെ പുറത്താക്കുന്നതിനായി ദിവസംമുഴുവന്‍ തലപുകയ്ക്കേണ്ടിവന്നു.

എന്നാല്‍ മകന്‍ അങ്ങനെ അല്ല. അവന്‍ ബാറ്റെടുത്തല്ല, പന്തെടുത്താണ് അങ്കത്തിന് ഒരുങ്ങുന്നത്. ഇടംകയ്യന്‍ മീഡിയം പേസ് ബോളര്‍. ബാറ്റുചെയ്യുന്നതിനും ഇടംകയ്യാണ് ഉപയോഗിക്കുന്നത്. ഊഹം ശരിയാണ്, അര്‍ജുന് തെന്‍ഡുല്‍ക്കര്‍. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍..! അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈക്കായി അഞ്ചുവിക്കറ്റെടുത്താണ് 18കാരന് വാര്‍ത്തയില്‍ നിറയുന്നത്. മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്സിലെ മുന്‍നിര വീണത് അര്‍ജുന്റെ ഇടംകയ്യന്‍ പേസിലാണ്. 59 റണ്‍സ് വിട്ടുകൊടുത്തായിരുന്നു നേട്ടം. 

അഞ്ചടി പത്തിഞ്ച് പൊക്കവും അറുപത് കിലോ ഭാരവുമായി രൂപത്തിലും അച്ഛനില്‍ നിന്ന് വ്യത്യസ്തനാകുന്നു ഈ മകന്‍. അച്ഛന്‍ പറയുന്നതും അതുതന്നെയാണ്, അവന്‍ അവന്റേതായ രീതിയില്‍ കളിച്ചുവളരട്ടെയെന്ന്.

arjun-tendulkar-shastri

പയ്യനിലേക്ക് ക്രിക്കറ്റ് ലോകം കൂടുതല്‍ ശ്രദ്ധ തിരിക്കുകയാണ്. കഴിഞ്ഞമാസം ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തിന് തയാറെടുക്കുന്നതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലന ഗ്രൗണ്ടിലെത്തിയ അര്‍ജുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌‌ലിക്ക് ബോള്‍ ചെയ്തു. മുംബൈ വാങ്കടെ സ്റ്റേഡിയത്തിലെ ആ ബോളിങ് ഇപ്പോള്‍ യൂ ടൂബില്‍ ഹിറ്റാണ്. ക്രിക്കറ്റിന്റെ മെക്കയായ ലോല്‍ഡിസില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരുടെ പരിശീലന സമയത്തും അര്ജുന്‍ പന്തെരിഞ്ഞ് കാമറക്കണ്ണുകളില്‍ നിറഞ്ഞിരുന്നു. ഈ മകന്റെ വഴി അച്ഛന്റേതുതന്നെ എന്നുറപ്പിക്കാം, ബാക്കിയെല്ലാം കാത്തിരുന്നുതന്നെ കാണണം.

MORE IN SPORTS
SHOW MORE