ഓസ്ട്രേലിയൻ ടീമിനെ ‘ഓടിക്കാൻ’ ബോൾട്ട് എത്തി

Thumb Image
SHARE

ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു മുന്‍പ് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ സഹായം തേടി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. വിക്കറ്റിനിടെയിലെ ഓട്ടം വേഗത്തിലാക്കാനുള്ള പരിശീലനമാണ് ബോള്‍ട്ട് ഓസീസ് താരങ്ങള്‍ക്ക് നല്‍കുന്നത്

ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ആഷസ് ട്രോഫിയെന്നാല്‍ ഒരു കോപ്പ ചാരമല്ല.. ലോകകപ്പ‌് നേട്ടങ്ങളേക്കാള്‍ ആഷസ് വിജയങ്ങളില്‍ മഹത്വം കാണുന്ന സംഘങ്ങള്‍. ആഷസ് പരമ്പരയിലെ പ്രകടനം മെച്ചമാക്കാനുള്ള ഓസീസ് ആലോചനകളിലൊന്ന് അവസാനിച്ചത് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടില്‍. ഏറ്റെടുക്കുന്നതില്‍ ക്രിക്കറ്റ് ആരാധകനായ ബോള്‍ട്ടിനും സന്തോഷം

സ്പ്രിന്റ് മല്‍സരത്തിലേതു പോലെ തന്നെ ഞൊടിയിടയിലെ കുതിപ്പാണ് വിക്കറ്റിനിടയിലെ ഓട്ടത്തിലും വേണ്ടതെന്ന് ബോൾട്ട് പറയുന്നു. പരിശീലനവും അത്തരത്തില്‍ തന്നെ. ഒരു പ്രഫഷണല്‍ കോച്ചിന്റെ എല്ലാ ശരീരഭാഷയും പരിശീലനവേളയില്‍ ബോള്‍ട്ടില്‍ കാണാം. എന്തായാലും ബോള്‍ട്ടിന്റെ ടിപ്പുകള്‍ ഗുണം ചെയ്യുന്നുണ്ടെന്നാണ് ഓസീസ് താരങ്ങളുടെ പക്ഷം

MORE IN SPORTS
SHOW MORE