റെക്കോർഡുകൾ വഴി മാറുന്നു; കോഹ്‌ലി മാനംമുട്ടെ പറക്കുമെന്ന് രവി ശാസ്ത്രി

virat-kohli
SHARE

സമകാലിക ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പകരം വെക്കാൻ മറ്റൊരുമില്ലെന്നെന്നാണ് സത്യം. ശ്രീലങ്കയ്ക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിൽ 50 സെഞ്ചുറി പിന്നീട്ടു കോഹ്‌ലി. രണ്ടാം ഇന്നിംഗ്സിൽ സമ്മ‍ർദ്ദങ്ങളെ അതിജീവിച്ച് കോഹ്‌ലി നേടിയ സെഞ്ച്വറി, ക്യാപ്റ്റനെന്ന നിലയിൽ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോര്‍ഡായും മാറി. 

കോഹ്‌ലിയെ വാനോളം പുകഴ്ത്തി രംഗത്തു വന്നിരിക്കുന്നത് സാക്ഷാൽ രവി ശാസ്ത്രിയാണ്. കോഹ്‌ലി മികച്ച നായകനാണെന്നും അദ്ദേഹം മാനം മുട്ടെ പറക്കുമെന്നും രിവശാസ്ത്രി പ്രതികരിച്ചു. അവിശ്വസനിയമായ താരമാണ് കോഹ്‌ലിയെന്നും  രവി ശാസ്ത്രി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ നേടുന്ന എട്ടാമത്തെ താരമായി മാറിയ കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഗവാസ്‌കറിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. 11 സെഞ്ചുറികളാണ് ഇരുവരും നേടിയത്.ഇനിയൊരു സെഞ്ചുറി കൂടി നേടിയാൽ ഈ റെക്കോ‍ർഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാൻ കോഹ്‌ലിക്കു കഴിയും.

ക്രിക്കറ്റ് ദൈവമായ സച്ചിനിലേക്കുള്ള പകുതി ദൂരം വിരാട് പിന്നിട്ടു കഴിഞ്ഞു. 664 രാജ്യാന്തര മൽസരങ്ങളിൽ‌ നിന്നാണ് സച്ചിൻ 100 സെഞ്ചുറി തികച്ചത്. സച്ചിനു പിന്നാലെ 318 മൽസരങ്ങളിൽ നിന്ന് 50 സെഞ്ചുറികളുമായി കോഹ്‍ലി കുതിപ്പ് തുടരുകയാണ്. ഇന്നലത്തെ സെഞ്ചുറിയോടെ ടെസ്റ്റിൽ കോഹ്‌ലിയുടെ  ബാറ്റിങ് ശരാശരി അൻപതിനു മുകളിലെത്തി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിൽ അൻപതിനു മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഏക താരമാണ് വിരാട്. ടെസ്റ്റിൽ കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനും കോഹ്‌ലിയാണ്, കലണ്ടർ വർഷത്തി‍ൽ കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്നിവയിലും കോഹ്‍ലി മുൻപിലെത്തി.

MORE IN SPORTS
SHOW MORE