ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ കണ്ട അജ്ഞാതൻ ചില്ലറക്കാരനല്ല

indian-team
SHARE

കൊൽക്കത്ത ടെസ്റ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ കണ്ട അജ്ഞാതൻ സംസാര വിഷയമാകുന്നു.ഇന്ത്യൻ ജഴ്സി ധരിച്ച് കളിക്കാർക്കൊപ്പം ഇടം പിടിച്ച അജ്ഞാതൻ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. അതേ സമയം അദ്ദേഹം അത്ര  നിസാരക്കാരനല്ലെന്നാണ് ഏറ്റവും പുതിയ വിവരം.

ബംഗാളിന്റെ പുത്തൻ താരോദയം പങ്കജ് ഷായാണത്രെ ഡ്രസിങ് റൂമിൽ കണ്ട ആ അജ്ഞാതൻ. ഇന്ത്യൻ ജഴ്സിയിട്ട താരം ഇന്ത്യൻ ടീമിന് വെളളം നൽകാനായി നിയോഗിക്കപ്പെട്ടയാളാണെന്ന് അധികൃതർ പറയുന്നു. സാധാരണ താരങ്ങൾ തന്നെ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ പുറമേ നിന്നൊരാളെ തന്നെ ഇത്തവണ നിയോഗിക്കുകയായിരുന്നു.

ബംഗാളിനു വേണ്ടി 12   ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുളള താരം രണ്ട് സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ബംഗാളിലെ ഫസ്റ്റ് ഡിവിഷനില്‍ 413 റണ്‍സ് സ്വന്തമാക്കിയ അപൂർവ്വ റെക്കോർഡ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. 29 കാരനായ പങ്കജ് 2015ൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരെയാണ് ആദ്യ മത്സരം കളിക്കുന്നത്. കഴിഞ്ഞ വർഷം സീസണിൽ ബറോഡയ്ക്കെതിരെയായിരുന്നു അവസാന മത്സരം. 

MORE IN SPORTS
SHOW MORE