അത്ഭുത ഗൂഗ്ലി; സ്റ്റംമ്പ് നെടുകെ പിളര്‍ന്നു

rashid-khan
SHARE

രാജ്യാന്തര കരിയറിൽ എത്തിയതു മുതൽ വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് അഫ്ഗാനിസ്ഥാന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. അത്ഭുതപന്തുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചാണ് റാഷിദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തിലായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. കോമിളാ വിക്ടോറിയന്‍സ് താരമായ റാഷിദിന്റെ ഗൂഗ്ലി ചിറഅറഗോങ് വികിന്‍സ് താരമായ ദില്‍ഷന്‍ മുനവീരയുടെ മിഡില്‍ സ്റ്റംമ്പ് വീഴ്ത്തുക മാത്രമായിരുന്നില്ല സ്റ്റംമ്പ് രണ്ടായി ഒടിക്കുകയും ചെയ്തു.

റാഷിദിന്റെ കുത്തിതിരിഞ്ഞ പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചതാണ് ലങ്കന്‍ താരത്തിന് തിരിച്ചടിയായത്. 19 റണ്‍സാണ് മുനവീര സ്വന്തമാക്കിയത്. മത്സരത്തില്‍ റാഷിദ് ഖാന്‍ ടീം വിജയിക്കുകയും ചെയ്തു.വെറും 19 റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് മുനവീരയുടെ സ്റ്റംമ്പ് രണ്ടാക്കിയ ബോളുമായി റാഷിദിന്റെ രംഗപ്രവേശം. കുത്തിതിരിഞ്ഞ പന്ത് മിഡില്‍ സ്റ്റംമ്പിനെ രണ്ടാക്കിയ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ലോകത്തിനു സമ്മാനിച്ച മികച്ച ബൗളർമാരിൽ ഒരാളായാണ് ക്രിക്കറ്റ് ലോകം റാഷിദ് ഖാനെ വിലയിരുത്തുന്നത്.

MORE IN SPORTS
SHOW MORE