കൊല്‍ക്കത്ത ടെസ്റ്റ്; ആദ്യദിനം വെളിച്ചക്കുറവ് മൂലം മല്‍സരം നേരത്തെ അവസാനിപ്പിച്ചു

Thumb Image
SHARE

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിവസത്തെ മല്‍സരം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിപ്പിച്ചു. മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മല്‍സരത്തില്‍ 10 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ലങ്കന്‍ പേസര്‍ സുരംഗ ലക്മാലിന്റെ ബൗളിങ്ങില്‍ തകര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലാണ്. 

തുടര്‍ച്ചയായ ഒന്‍പതാം ടെസ്റ്റ് പരമ്പര വിജയം മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യപന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മഴയും വെളിച്ചക്കുറവും വില്ലനായ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരംഗ ലക്മാല്‍ വരിഞ്ഞു മുറുക്കി. 8 റണ്‍സെടുത്ത ശിഖര്‍ ധവാനായിരുന്നു രണ്ടാമത്തെ ഇര. താളം കണ്ടെത്താന്‍ വിഷമിച്ച ക്യാപ്റ്റന്‍ കോഹ്‌ലിയെ അക്കൗണ്ട് തുറക്കാന്‍ പോലും അനുവദിച്ചില്ല ലക്മാല്‍ 

ആറ് ഓവറുകള്‍ ബോള്‍ ചെയ്ത ലക്മാല്‍ ഒരു റണ്‍ പോലും വഴങ്ങാതെയാണ് 3 വിക്കറ്റുകള്‍ പിഴുതത്. അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയ്ക്കു വേണ്ടി ക്രീസില്‍. 

MORE IN SPORTS
SHOW MORE