'ചിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ്' റോഡ് ഷോയ്ക്ക് തുടക്കം

Thumb Image
SHARE

ഐഎസ്എല്‍ ആവേശവുമായി മലയാള മനോരമ സംഘടിപ്പിക്കുന്ന 'ചിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ്' റോഡ് ഷോയ്ക്ക് കൊച്ചിയില്‍ തുടക്കം. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാന്‍ ഹ്യൂമും ചേര്‍ന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മുന്‍ഫുട്ബോള്‍ താരങ്ങളും അണിനിരന്ന സെലിബ്രിറ്റി ഫുട്ബോള്‍ മല്‍സരവും ആവേശക്കാഴ്ചയായി. 

ഐഎസ്എല്‍ ആവേശം കേരളത്തില്‍ എല്ലായിടത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാള മനോരമ ചിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. 20 ദിവസം നീളുന്ന റോഡ് ഷോ സംസ്ഥാനത്തെ തൊണ്ണൂറോളം കേന്ദ്രങ്ങളിലെത്തും. രസകരമായ ഫുട്ബോള്‍ ഗെയിമുകളും ക്വിസുകളും റോഡ് ഷോയുടെ ഭാഗമായി അരങ്ങേറും. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നണിപ്പോരാളികളായ സി.കെ.വിനീതിനേയും ഇയാന്‍ ഹ്യൂമിനേയും മലയാള മനോരമ എഡിറ്റര്‍ ഫിലിപ് മാത്യുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സിസിഎല്‍ ടീം അമ്മ കേരള സ്ട്രൈക്കേഴ്സ് താരങ്ങളും, ജനപ്രതിനിധികളും മുന്‍ ഫുട്ബോള്‍ താരങ്ങളും അണിനിരന്ന സെലിബ്രിറ്റി ഫുട്ബോള്‍ മല്‍സരം വിനീതും ഹ്യൂമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

ഹൈബി ഈഡന്‍ എം.എല്‍എയുടെ നേതൃത്വത്തിലിറങ്ങിയ മഞ്ഞപ്പട, ഇടവേള ബാബുവിന്റെ നേതൃത്വത്തിലിറങ്ങിയ നീലപ്പടയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സേവ്യര്‍ പയസിന്റെ വകയായിരുന്നു വിജയഗോള്‍.

കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി മഞ്ഞക്കടലാകാനൊരുങ്ങുന്ന കൊച്ചിയില്‍ ഐഎസ്എല്ലിനു മുന്‍പേ മഞ്ഞക്കുപ്പായക്കാര്‍ വിജയിച്ചത് ശുഭസൂചനയാണെന്നാണ് ആരാധകരുടെ പക്ഷം. 

MORE IN SPORTS
SHOW MORE