ഐഎസ്എല്‍ നാലാംസീസൺ നാലുമാസത്തോളം നീളും

isl-blasters
SHARE

നാലുമാസത്തോളം ദൈർഘ്യംവരുന്നതാണ് ഐഎസ്എല്‍ നാലാംസീസണ്‍. പരിശീലകർക്ക് വ്യത്യസ്തശൈലി പരീക്ഷിക്കാനും താരങ്ങൾക്ക് വിശ്രമംലഭിക്കുന്നതിനും പുതിയപരിഷ്കരണം ഗുണമാകും. ഇതോടെ ലീഗ് എന്നവാക്കിന് ശരിയായ അർഥം കൈവന്നതായാണ് പൊതുവായ വിലയിരുത്തൽ. 

രണ്ടുമാസംമാത്രമായിരുന്നു കഴിഞ്ഞമൂന്നുസീസണിലും ഐഎസ്എല്ലിൻറ ദൈർഘ്യം. ബംഗളൂരു, ജംഷ‍‍‍ഡ്പുർ എന്നീ രണ്ടുടീമുകളുടെ വരവോടെ, ഐഎസ്എല്ലിൽ ആകെയുള്ള ടീമുകളുടെ എണ്ണംപത്തായി. ഒപ്പം, സീസണിൻറെ ദൈർഘ്യം നാലുമാസത്തേക്ക് ഉയർത്തി. മികച്ച തീരുമാനമായാണ് എല്ലാ പരിശീലകരും താരങ്ങളും ഇതിനെ വിലയിരുത്തുന്നത്. 

ഓരോ പരിശീലകർക്കും തന്റെ ആശയങ്ങളും വ്യത്യസ്‌ത ശൈലികളും ടീമില്‍ ഫലപ്രദമായ രീതിയില്‍ പരീക്ഷിക്കാനും നടപ്പിലാക്കാനും സാവകാശം ലഭിക്കും. സമയം കൂടുതല്‍‍ ലഭിക്കുന്നതിനനുസരിച്ച്‌ എല്ലാ ടീം മാനേജര്‍‍മാർക്കും അവരുടെ ടീമുകള്‍ക്ക്‌ ആശയങ്ങൾ‍ നല്‍കുവാനും കളിക്കാരെ അടുത്തറിയാനും‍ സമയംലഭിക്കും. മുംബൈ സിറ്റി എഫ്സി പരിശീലകൻ അലക്‌സാണ്ടര്‍‍ ഗുയിമിറസ്‌ അഭിപ്രായപ്പെട്ടു. 

ഇതുവരെ, ഐ.എസ്‌.എൽ ഒരു ടൂർ‍ണമൻറ് മാത്രമായിരുന്നെന്നും, ഇപ്പോൾ ശരിയായ അർഥത്തിൽ ഒരു ലീഗ്‌ ആയി മാറയെന്നും ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം പറഞ്ഞു. താൻ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിൻറെ കാരണംതന്നെ, ഇത്തവണ ലീഗ്‌ നാല്‌ മാസത്തേക്കു നീട്ടിയതുകൊണ്ടാണെന്നു എഫ്‌.സി.ഗോവയുടെ മധ്യനിരതോരം ബ്രൂണോ പിന്‍‍ഹിറോ അഭിപ്രായപ്പെട്ടു. മുംബൈയിൽ ഐഎസ്എല്ലിന് മുന്നോടിയായി സംഘടിപ്പിച്ച മാധ്യമവേദിയിലാണ് പരിഷ്കരണത്തെ പുകഴ്ത്തി പരിശീലകരും താരങ്ങളും രംഗത്തെത്തിയത്. 

MORE IN SPORTS
SHOW MORE