ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം ഇന്ത്യയുടെ കെ.ശ്രീകാന്തിന്. കൊറിയയുടെ ലീ ഹ്യൂണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടമുയര്‍ത്തിയത്.
മുന്‍ ചാംപ്യന്മാരെയടക്കം പൊളിച്ചടുക്കി ഫൈനലിലെത്തിയ ശ്രീകാന്തിന്റേത് മിന്നും പ്രകടനം തന്നെയായിരുന്നു. ആദ്യ പോയിന്റുകളില്‍ ഒപ്പം മുന്നേറിയെങ്കിലും ലീ ഹ്യൂണിനെ പതിയെ കോര്‍ട്ടിന് പുറത്തേക്ക് പായിച്ചു ശ്രീ. 6-4 ല്‍ നിന്ന് 11-6 ലേക്ക്. അവിടുന്ന് 21-10 ന് ആദ്യ ഗെയിം സ്വന്തം.
പിന്നെയെല്ലാം ശ്രീകാന്തിന്റെ വഴിയേ. കിടിലന്‍ സ്മാഷുകളും കറയറ്റപ്ലേസിങ്ങപമായി ശ്രീ കളം നിറഞ്ഞപ്പോള്‍ എതിരാളി തവിടുപൊടി. 21-5ന് രണ്ടാം ഗൈയിമും കിരീടവും സ്വന്തമാക്കി ശ്രീകാന്ത് ആഘോഷം തുടങ്ങിയപ്പോള്‍ മല്‍സരം തുടങ്ങിയിട്ട് 25 മിനിട്ട് മാത്രം.
ശ്രീകാന്തിന്റെ കരിയറിലെ അഞ്ചാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഈ വര്‍ഷം ഇത് മൂന്നാംതവണ ശ്രീകാന്ത് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റ് വിജയിക്കുന്നത്.