സംസ്ഥാന സ്കൂൾ കായികോൽസവം രണ്ടാം ദിനം പിന്നിടുമ്പോൾ 97 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തി. 96 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 60 പോയിൻറുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. അനന്തുവിജയൻ അനുമാൾ തമ്പി ശ്രീകാന്ത് എന്നിവർ രണ്ടാം സ്വർണം സ്വന്തമാക്കി.
നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി എറണാകുളം രണ്ടാം ദിനത്തില്ല മുന്നേറ്റം തുടരുകയാണ്. 13 സ്വർണവും 8 വെള്ളിയും 7 വെങ്കലവും എറണാകുളം ജില്ല നേടി.12 സ്വർണവും 7 വെള്ളിയും 11 വെങ്കലവും നേടി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 6 സ്വന്തമായി തലസ്ഥാന ജില്ല മൂന്നാമതുണ്ട്.
ഇന്നലെ 400 മീറ്ററിൽ സ്വർണം നേടിയ അനന്തുവിന് 400 മീറ്റർ ഹർഡിൽസിലും എതിരുണ്ടായില്ല. 3000 മീറ്ററിൽ സ്വരണം തേടിയ അനമോൾ 5000 ലും സുവർണ നേട്ടം ആവർത്തിച്ചു. ലോങ്ങ് ജംപിൽ സ്വർണം നേടിയ കെ എം ശ്രീകാന്ത് ഹൈജംപിലും നേട്ടം ആവർത്തിച്ചു. ലോങ് ജംപിൽ 6. 07 ' ദൂരം ചാടിയ സാന്ദ്ര ബാബു ദേശീയ റെക്കോ ഡിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സിസ്കസ് ത്രോയിൽ പി എ അതുല്യ മീറ്റ് റെക്കോഡിട്ടു. 37 പോയിന്റടുകളോടെ പാലക്കാട് കല്ലടി ഒന്നാം സ്ഥാനത്തും 31 പോയിന്റോടെ പറളി രണ്ടാം സ്ഥാനത്തുമുണ്ട്. 30 പോയിന്റുമായി മാർ ബേസിൽ മൂന്നാമതാണ്.