കോഴിക്കോടിന്റെ അപർണാ റോയിയും തിരുവനന്തപുരത്തിന്റെ ആസ്റ്റിൻ ജോസഫ് ഷാജിയും അറുപത്തിയൊന്നാം സ്കൂൾ കായികോത്സവത്തിലെ വേഗമേറിയ താരങ്ങളായി. പുതിയ മീറ്റ് റെക്കോഡുകളൊന്നും പിറന്നില്ലെങ്കിലും മത്സരം ആവേശമായി.
അപാരഗതി വേഗമാർജിച്ച അപർണ റോയ് ഫിനിഷ് ചെയ്തതും അത്യുജ്വലമായി. മുൻപുള്ള ശാന്തതയിൽ നിന്ന് കൊടുങ്കാറ്റായ് മാറി ആൻസ്റ്റിൻ ജോസഫ് ഷാജി. ജൂനിയർ വിഭാഗത്തിൽ എറണാകുളത്തിന്റെയും പാലക്കാടിന്റെയും വെല്ലുവിളിയെ നിഷ്പ്രഭമാക്കി തിരുവനന്തപുരത്തിന്റെ അഭിനവ്
സബ് ജൂനിയർ വിഭാഗത്തിൽ പാലക്കാടിന്റെ വി.നേഹയും എറണാകുളത്തിന്റെ തഞ്ജം അലേർസണും വേഗക്കാരായി